ഹൈദരാബാദ് : തിയറ്റുറകളിൽ പാൻ ഇന്ത്യ തലത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറിയ അല്ലു അർജുൻ ചിത്രം 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നു. നാളെ 'പുഷ്പ ദി റൂൾ' അല്ലു അർജ്ജുൻ-സുകമാർ ചിത്രത്തിന്റെ പൂജ സംഘടിപ്പുക്കുമെന്ന് സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. വിക്കിപീഡിയ പ്രകാരം 170 മുതൽ 200 കോടി മുതൽ മുടക്കിൽ നിർമിച്ച് പുഷ്പ ദി റൈസ് എന്ന ആദ്യ ഭാഗം ബോക്സ്ഓഫിസിൽ നിന്നു 365 ഓളം കോടി രൂപ സ്വന്തമാക്കിയെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയിൽ തന്നെ പുഷ്പ 2ന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. എന്നാൽ സംവിധായകൻ സുകുമാർ ചിത്രത്തിന് പാൻ ഇന്ത്യ തലത്തിൽ വൻ സ്വീകാര്യത ലഭിച്ചതിന് തുടർന്ന് ആ ദൃശ്യങ്ങൾ ഒഴുവാക്കി കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം കഥയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി മാറ്റിവക്കുകയായിരുന്നു. തുടർന്ന് ഏറ്റവും അവസാനമായി അണിയറപ്രവർത്തകർ പുറത്ത് വിട്ട് വാർത്തയാണ് നാളെ ഓഗസ്റ്റ് 22ന് സിനിമയുടെ പൂജ നടത്തുമെന്ന്. 


ALSO READ : Bruce Lee Movie : ഡോ. റോബിൻ രാധാകൃഷ്ണൻ വൈശാഖ് ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ വില്ലനാകും; ബ്രൂസ് ലീ ഒരുങ്ങുന്നത് 50 കോടി ബജറ്റിൽ



അതിനിടെയിൽ പുഷ്പ 2ൽ തമിഴ് താരം വിജയ് സേതുപതി ഭാഗമാകുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കൂടാതെ മനോജ് ബാജ്പേയി ചിത്രത്തിലെത്തും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ആ റിപ്പോർട്ടുകളെല്ലാം നിഷേധിക്കുകയും ചെയ്തു. അതേസമയം പുഷ്പ 2ൽ ഉടനീളം ഫഹദ് ഫാസിൽ ഉണ്ടാകമെന്നും നടൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിൽ തന്റെ കഥാപാത്രത്തെ സംവിധായകൻ ഒരു ട്രെയിലർ എന്ന രൂപേണയാണ് അവതരിപ്പിച്ചതെന്ന് ഫഹദ് ഫാസിൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.


പുഷ്പ 2 പത്ത് ഭാഷകളിലായിട്ടും പുറത്തിറക്കുക. ആദ്യം ഭാഗം തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിൽ മാത്രമായിരുന്നു മൊഴിമാറ്റി തിയറ്ററുകളിൽ റിലീസ് ചെയ്തത്. 2023 ഓഗസ്റ്റിൽ ആയിരിക്കും പുഷ്പ റിലീസ് ചെയ്യുക എന്നതാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. നിലവിൽ, 'പുഷ്പ -2' ന് ആക്ഷൻ സീക്വൻസുകളും സ്റ്റണ്ടുകളും പ്ലാൻ ചെയ്യുന്നുണ്ട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.