നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിലെ ആലംബനാ എന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറങ്ങി. രാഹുൽ രാജ് സംഗീതം നൽകിയ ഗാനം രചിച്ചത് ഫൗസിയ അബൂബക്കർ ആണ്. ​ഗാനം ആലപിച്ചത് ശ്രുതി ശിവദാസ്, ശ്രീനന്ദ ശ്രീകുമാർ, ഫിസ ജഹാംഗീർ, സനൂജ പ്രദീപ് എന്നിവരാണ്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിൻ്റേയും അതിജീവനത്തിൻ്റേയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജു വിൽസൻ, നമുത(വേല ഫെയിം) ബാലു വർഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ധീരജ് ഡെന്നി, മനോജ്. കെ.യു എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തും.



പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വിശിഷ്ട്(മിന്നൽ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -രാഹുൽ രാജ് ഛായാഗ്രഹണം - രവി ചന്ദ്രൻ, എഡിറ്റിംഗ് - അഖിലേഷ് മോഹൻ. കലാസംവിധാനം -അജയ് മങ്ങാട്.


Also Read: IIFA Utsavam 2024: പുരസ്കാരങ്ങൾ വാരിക്കൂട്ടി പൊന്നിയിൻ സെൽവൻ; മികച്ച നടൻ വിക്രം, നടി ഐശ്വര്യ


 


മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റും - ഡിസൈൻ - അരുൺ മനോഹർ പ്രൊഡക്ഷൻ മാനേജർ - നജീർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.