RRR Movie : Rajamauli ചിത്രം ആർആർആറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടു
ചിത്രത്തിൽ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും 2 ഭാഷകളിൽ ഡബ്ബിങ് പൂർത്തിയായതായും അറിയിച്ചിട്ടുണ്ട്.
Hyderabad: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി (SS Rajamauli) ചിത്രം ആർആർആറിന്റെ (RRR) ഷൂട്ടിങ് പൂർത്തിയായി. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് (Twitter) അണിയറ പ്രവർത്തകർ വിവരം അറിയിച്ചത്. ചിത്രത്തിൻറെ 2 പാട്ടുകളുടെ കൂടി ഷൂട്ടിങ് പൂർത്തിയാകാൻ ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും 2 ഭാഷകളിൽ ഡബ്ബിങ് പൂർത്തിയായതായും അറിയിച്ചിട്ടുണ്ട്.
ചിത്രത്തിൻറെ ബാക്കി പ്രവൃത്തികൾ ഉടൻ പൂർത്തിയാകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ആർആർആറിന്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി ധനയ്യയാണ്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ALSO READ: RRR Movie: രാജമൗലിയുടെ ആർആർആറിൽ അതിശക്തനായി Ajay Devgn; താരത്തിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്കെത്തി
ബ്രഹ്മാണ്ഡ ചിത്രം RRR ന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ സീ5 ആണ്. മലായളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റാണ് ZEE5 സ്വന്തമാക്കിയത്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.
ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു
2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.
ഒക്ടോബർ 13 ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുഗു സൂപ്പർ സ്റ്റാറുകളായ റാം ചരണും ജൂണിയർ എൻടിആറും ഒന്നിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ മുതല്‍ മുടക്ക് 450 കോടിയാണ്.
DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ (Cinema) പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ്.സിനിമയുടെ ടീസർ (Teaser) പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...