ജയിലർ കണ്ടിറങ്ങിയവരെല്ലാം വൻ ആവേശത്തിലാണ് ഒരു സിനിമയിൽ എവിടേക്ക് നോക്കിയാലും ഹീറോകൾ അതാണ് ജയിലറിന്റെ അവസ്ഥ. സിനിമയിൽ നായകന്റെ പ്രകടനം കണ്ട് കോരിത്തരിച്ചിരിക്കുന്നതിനിടയിൽ ആണ് സഹനടന്മാർ മിന്നും അഭിനയം കാഴ്ച്ച  വെക്കുന്നത്. ഈ ഒരു സിനിമയിലൂടെ ഒരുപാട് നടന്മാർ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. അത്തരത്തിൽ സിനിമയിൽ മിനിറ്റുകളുടെ പ്രകടനത്തിൽ ആരാധകരെ നേടിയിരിക്കുകയാണ്  കന്നഡ നടൻ ശിവരാജ് കുമാർ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ കണ്ട പ്രേക്ഷകർ ശിവരാജിന്‌ഡ കഥാപാത്രത്തെ വാഴ്ത്തുകയാണ്. ചെറിയ വേഷം ഫലപ്രദമായി അവതരിപ്പിച്ച ഹാട്രിക് ഹീറോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവരാജ് കുമാറിന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശിവരാജ്കുമാറിന്റെ സിനിമയിലെ രംഗപ്രവേശം രജനികാന്തിന്റെ പ്രകടനത്തെ മറികടക്കുമെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഈ ചിത്രത്തിലൂടെ ശിവരാജ് കുമാറിന് ആരാധകവൃന്ദം വർധിച്ചുവെന്ന് ഉറപ്പാണ്. 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സീനാണെങ്കിലും ശിവരാജ്കുമാർ ജനശ്രദ്ധ നേടി. ഇത് വേറെ ലെവൽ പ്രകടനമാണെന്ന് പ്രേക്ഷകർ പറയുന്നു.സിനിമയിലെ തന്റെ അവസരത്തെക്കുറിച്ച് ശിവരാജ് കുമാറും പ്രതികരിച്ചിരുന്നു. ചെറിയ വേഷമായിരുന്നു. സിനിമയിൽ ഒരു 10-11 മിനിറ്റ് താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. 


ALSO READ: ജയിലറിൽ രജനിയുടെ ഭാര്യയായി അഭിനയിക്കാൻ രമ്യാ കൃഷ്ണൻ വാങ്ങിയ പ്രതിഫലം ഞെട്ടിക്കുന്നത്!


അതിനുള്ളിൽ അക്ഷരാർത്ഥത്തിൽ ഞാൻ സ്വർഗത്തിലെത്തിയതുപോലെയാണ് എനിക്ക് തോന്നിയത് എന്നാണ് ശിവരാജ് കുമാർ പറഞ്ഞത്. ജയിലറിന് ശേഷം ശിവരാജ് കുമാർ നായകനാകുന്ന പ്രേതം ദസറ ആഘോഷത്തിൽ ഒക്ടോബറിൽ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഗോസ്‌റ്റ് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് സൂചന. ധനുഷിനൊപ്പം ക്യാപ്റ്റൻ മില്ലറും സമീപഭാവിയിൽ കാണാം. ഹാട്രിക് ഹീറോ ശിവരാജ് കുമാറാണ് ഇതിൽ സഹോദരനായി എത്തുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.