ചെന്നൈ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മകളും സംവിധായകയുമായ സൗന്ദര്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖന്‍.


ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2019 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 


2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.