തമിഴ് സിനിമാ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ രജനികാന്തിന് ആൺകുഞ്ഞിന് ജന്മം നൽകിയതിന്റെ സന്തോഷത്തിലാണ് കുടുംബം. സംവിധായികയും രജനികാന്തിന്റെ ഇളയ മകളുമായ സൗന്ദര്യ രജനികാന്തിൻറെ വിവാഹം 2010-ൽ  ആയിരുന്നു. ബന്ധത്തിൽ ഇവർക്ക് വേദ് എന്ന മകനുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനുശേഷം ചില കാരണങ്ങളാൽ ഇരുവരും വിവാഹമോചനം നേടുകയും 2019 ൽ വിശാഖൻ വണങ്ങാമുടിയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. അടുത്തിടെയാണ് താൻ അമ്മയാവാൻ പോകുന്നെന്ന വാർത്ത സൗന്ദര്യ പങ്ക് വെച്ചത്.  അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ ബേബി ഷവറും നടത്തിയിരുന്നു.


Also Read: Viduthalai Movie: 'വിടുതലൈ'യുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് വിജയ് സേതുപതി


 

 

ഇപ്പോഴിതാ  ഇവർക്ക് കുഞ്ഞുണ്ടായെന്നതാണ് പുതിയ വാർത്ത. കൊച്ചു മകന്റെ പേരിനൊപ്പം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചു. നവജാത ശിശുവിന് വീർ രജനികാന്ത് വണങ്ങാമുടി എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കുഞ്ഞിന്റെ കൈപിടിച്ച് നിൽക്കുന്നത് പോലെയുള്ള കുറച്ച് ഫോട്ടോകളും ഗർഭകാലത്ത് എടുത്ത ചില ഫോട്ടോകളും കുടുംബ ഫോട്ടോകളും മാത്രമാണ് ട്വിറ്ററിൽ സൗന്ദര്യ പങ്ക് വെച്ചത്.




ദൈവാനുഗ്രഹത്തോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി വേദും ഞാനും വീർ രജനികാന്തിനെ സ്വാഗതം ചെയ്യുന്നു. ഡോക്ടർമാർക്ക് നന്ദി' സൗന്ദര്യ ട്വീറ്റ് ചെയ്തു.  നെൽസൺ ചിത്രമായ 'ജയിലറിലാണ് രജനി ഇപ്പോൾ അഭിനയിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ