വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. നടൻ സൂരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി.
രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനാണ് വിടുതലൈ നിർമ്മിക്കുന്നത്.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും സിരുമലയിലും കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും ആയാണ് നടക്കുന്നത്. കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും താരനിരയുടെ ഭാഗമാണ്. വേൽരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വിടുതലൈ മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്.
കലാസംവിധായകൻ ജാക്കിയുടെ നേതൃത്വത്തിലുള്ള കലാവിഭാഗം സിരുമലയിൽ കൂറ്റൻ ഗ്രാമസെറ്റ് ഒരുക്കിയിരുന്നു. അതോടൊപ്പം തന്നെ 10 കോടിയിൽ പരം മുതൽ മുടക്കിൽ ട്രെയിനും റയിൽവേ പാലവും ചിത്രത്തിനു വേണ്ടി ഒരുക്കിയതും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ബർഗേറിയയിൽ നിന്നും ഒരു സംഘം സ്റ്റൻഡ് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി പീറ്റർ ഹൈൻ ഒരുക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിൻറെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.