Shankar ന്റെ അടുത്ത ബഹുഭാഷ ചിത്രത്തിൽ Ram Charan നായകനായി എത്തുന്നു; Dil Raju വാണ് ചിത്രം നിർമ്മിക്കുന്നത്
ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന സിനിമയാണ് `RC15`. രാജ്യത്തൊട്ടാകെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Hyderabad: സംവിധായകൻ ശങ്കറിന്റെ ( Shankar) ഏറ്റവും പുതിയ ചിത്രത്തിൽ തെലുങ്ക് സിനിമ നടനായ രാം ചരൺ (Ram Charan) നായകനായി എത്തുന്നു. RC15 എന്നാണ് താൽകാലികമായി സിനിമ അറിയപ്പെടുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. ദിൽ", "ആര്യ", "ബോമറില്ലു", "നേനു ലോക്കൽ എന്നീ ഹിറ്റ് തെലുങ്ക് സിനിമകൾക്ക് ശേഷം ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജു (Dil Raju)നിർമ്മിക്കുന്ന സിനിമ കൂടിയാണ് "RC15".
ശ്രീ വെങ്കടേശ്വര ക്രീയേഷന്സ് നിർമ്മിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണിത്. രാജ്യത്തൊട്ടാകെ ഹിന്ദി, തമിഴ്, തെലുങ്ക് (Hindi, Tamil, Telugu) എന്നീ 3 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്സും രാം ചരണും സിനിമയുടെ വിവരം ട്വിറ്ററിലൂടെയാണ് (Twitter)പങ്ക് വെച്ചത്.
ALSO READ: Aaha Movie: ഇന്ദ്രജിത്തിന്‍റെ 'ആഹാ'യിലെ പ്രണയഗാനം പുറത്തിറങ്ങി
"രാജു ഗാരുവും ഷിരീഷ് ഗാരുവും സംയുക്തമായി നിർമ്മിക്കുന്ന ശങ്കർ സാറിന്റെ സിനിമാറ്റിക് ബ്രില്ലിയൻസിന്റെ ഭാഗമാകാൻ താൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് " രാം ചരൺ ട്വിറ്ററിൽ കുറിച്ചു. അതെസമയം സമയം രാംചരൺ ഇപ്പോൾ SS രാജമൗലി ചിത്രമായ RRR എന്ന ചിത്രത്തിന്റെ തിരക്കിലാണ്. RRR ഒക്ടോബർ 13 നാണ് തീയറ്ററുകളിൽ എത്തുന്നത്. രാം ചരൺ (Ram Charan) രാമ രാജുവായും ജൂനിയർ എൻ.ടി.ആർ (Jr.NTR) കോമരം ഭീമായും ആണ് സിനിമയിലെത്തുന്നത്. ഇവരെ കൂടാതെ ആലിയ ഭട്ടും (Alia Bhatt) അജയ് ദേവ്ഗണും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
ALSO READ: Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക
ശങ്കറിന്റെ കമൽ ഹാസൻ (Kamala Hassan), കാജൽ അഗർവാൾ (Kajal Aggarwal) എന്നിവർ അഭിനയിച്ച ഇന്ത്യൻ 2 2020 ഫെബ്രുവരിയിൽ നിർത്തിവച്ചിരുന്നു. സെറ്റിൽ നടന്ന ക്രൈൻ അപകടത്തിൽ 3 പേർ മരിച്ചതിനെ തുടർന്നാണ് ചിത്രം നിർത്തിവെച്ചത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ. രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെഗാസ്റ്റാർ ചിരഞ്ജീവിയും RC15ന് ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...