'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആർആർആർ'ൻ്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. 'ആർസി17' എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: 'ആടുജീവിത'ത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ


മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തിൽ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. 2018 മാർച്ച് 30ന് റിലീസ് ചെയ്ത സുകുമാർ ചിത്രം 'രംഗസ്ഥലം'ത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം രാം ചരൺ, സുകുമാർ, മൈത്രി മൂവി മേക്കേഴ്‌സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവർ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാൻ-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകർക്ക് പ്രതീക്ഷിക്കാം. പിആർഒ: ശബരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.