Hyderabad : പ്രേക്ഷകർ ഏറെ പ്രതീക്ഷയിടെ കാത്തിരിക്കുന്ന അല്ലു അർജുൻ (Allu Arjun) ചിത്രം പുഷ്പായിൽ (Pushpa) ശ്രീവല്ലിയായി രശ്‌മിക (Rashmika Mandanna) എത്തുന്നു. ചിത്രത്തിൽ രശ്‌മികയുടെ  കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായി ആണ് റിലീസ് ചെയ്യുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ മുമ്പ് പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്. ചിത്രം ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. 


ALSO READ: Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചിരുന്നില്ലെങ്കിൽ ഓഗസ്റ്റ് 13ന് വേൾഡ് വൈഡ് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്ന ചിത്രമാണ് പുഷ്പ. ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഗാനം വൻതോതിൽ ഹിറ്റാവുകയും ചെയ്തിരുന്നു.


ALSO READ: Pushpa യിലെ Allu Arjun നെ കണ്ട് ഞെട്ടി ആരാധകർ, പുഷ്പയിലെ പുഷ്പരാജിനെ അവതരിപ്പിച്ചു, ഇനി മലയാളികൾ കാത്തിരിക്കുന്നത് Fahadh Fassil ന്റെ കഥാപാത്രത്തിനായി


വിവിധ ഭാഷകളിലായി ചിത്രം തീയറ്ററുകളിലെത്തുന്നത്.  തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. വിവിധ ഭാഷകളിലായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ.


ALSO READ: Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil


ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് നടത്തിയിരുന്നു . അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം നടത്തുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് വരികെയാണ്.


രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ  സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സം​ഗീതം കൈകാര്യം ചെയ്തിട്ടുള്ള DSP തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.