രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ഈഗിൾ'ന്റെ ടീസർ പുറത്തിറങ്ങി. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടംനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി തേജയുടെ വോയ്‌സ്‌ ഓവറോടെ ആരംഭിക്കുന്ന ടീസറിന്റെ അവസാനത്തിലാണ് രവി തേജയുടെ കഥാപാത്രത്തെ കാണിക്കുന്നത്. അനുപമ പരമേശ്വരനും ശ്രീനിവാസ് അവസരളയും തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്റെ വാക്കുകളിലൂടെയും രവി തേജയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നു. വിനയ് റായിയാണ് ചിത്രത്തിലെ വില്ലൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഛായാഗ്രാഹകരിൽ ഒരാളായ കാർത്തിക് ഗട്ടംനേനി തന്റെ ഗംഭീരമായ ടേക്കിംഗിലൂടെ സംവിധാനത്തിൽ തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കാമിൽ പ്ലോക്കി, കാർം ചൗള എന്നിവർക്കൊപ്പം കാർത്തിക് പകർത്തിയ ക്യാമറ ബ്ലോക്കുകൾ വളരെ ശ്രദ്ധേയമാണ്. ദവ്‌സന്ദിന്റെ തകർപ്പൻ സ്‌കോർ ദൃശ്യങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. വിവേക് ​​കുച്ചിഭോട്ല സഹനിർമ്മാതാവായി ടി ജി വിശ്വ പ്രസാദ് നിർമ്മിച്ച പീപ്പിൾ മീഡിയ ഫാക്ടറിയുടെ 'ഈഗിൾ ഗംഭീരമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയുടെ മാസ്റ്റർ വർക്ക് വീഡിയോയിൽ വ്യക്തമാണ്.


മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 ജനുവരി 13ന് സംക്രാന്തി ദിനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും 'ഈഗിൾ' റിലീസ് ചെയ്യും.


ALSO READ: നാച്ചുറൽ സ്റ്റാർ നാനിയുടെ 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി


കാവ്യ ഥാപ്പർ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചൈതന്യ പ്രസാദ്, റഹ്മാൻ ആൻഡ് കല്യാൺ ചക്രവർത്തി എന്നിവർ വരികൾ ഒരുക്കിയ ​ഗാനത്തിന് ദാവ്‌സന്ദ് സംഗീതം പകരുന്നു. 


ഛായാഗ്രഹണം: കാർത്തിക് ഗട്ടംനേനി, കാമിൽ പ്ലോക്കി, കാർം ചൗള എന്നിവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ: ഉതുര, സഹസംവിധായകൻ: റാം റാവഡ്, ശബ്ദമിശ്രണം: കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), സൗണ്ട് ഡിസൈൻ: പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), കളറിസ്റ്റ്: എ.അരുൺകുമാർ, സ്റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷൻ: രാം ലക്ഷ്മൺ, റിയൽ സതീഷ് ആൻഡ് ടോമെക്ക്, വിഎഫ്എക്സ് സൂപ്പർവൈസർ: മുത്തു സുബ്ബയ്ഹ്, പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.