ബ്ലോക്ക് ബസ്റ്റർ ചിത്രം ആർഡിഎക്സിന് ശേഷം സോഫിയ പോൾ നിർമിക്കുന്ന അടുത്ത സിനിമ പ്രഖ്യാപിച്ചു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ ഒരുക്കുന്ന ഏഴാമത്തെ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് നായകനായി എത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോയ്ലിൻ റോബേർട്ട്, സതീഷ് തോന്നയ്ക്കൽ, സംവിധായകൻ അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ സെപ്റ്റംബർ 16ന് രാവിലെ ഒമ്പത് മണിക്ക് ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.


ALSO READ : Jawan Kerala Box Office: ജവാൻ 500 കോടി നേടിയപ്പോൾ ആറ് ദിവസം കൊണ്ട് കേരളത്തിലെ നേട്ടം ഇത്രയും?



അതേസമയം ആർഡിഎക്സിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 75 കോടി പിന്നിട്ടു. റിലീസായി 17 ദിവസം കൊണ്ട് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 74.5 കോടിയായി. 48.5 ബോക്സ്ഓഫീസ് കളക്ഷൻ ഇന്ത്യൻ മാർക്കറ്റിൽ നിന്നും നേടി. നവാഗതനായ നിഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.