തിരുവനന്തപുരം: ഷാരൂഖ് ചിത്രം ജവാൻ 500 കോടി ക്ലബിൽ പ്രവേശിച്ചു കഴിഞ്ഞു. ഇന്നലെവരെ ചിത്രം ഏകദേശം 530 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഒരു പക്ഷെ പഠാനേക്കാൾ വേഗത്തിലാണ് ചിത്രം 500 കോടി നേടിയതെന്നാണ് റിപ്പോർട്ട്. എന്തായാലും ചിത്രത്തിൻറെ 500 കോടി എൻട്രി അണിയറ പ്രവർത്തകരും ആഘോഷിക്കുകയാണ്.
ഇതിന് പിന്നാലെ ചിത്രം ഒരാഴ്ചക്കുള്ളിൽ കേരളത്തിലെ ബോക്സോഫീസിൽ നേടിയ കണക്കുകൾ ചില ട്വിറ്റർ പേജുകൾ പങ്ക് വെച്ചിട്ടുണ്ട്. 6 ദിവസം കൊണ്ട് ചിത്രം കേരള ബോക്സോഫീസിൽ നിന്നും 10.5 കോടിയാണ് നേടിയത്. അതേസമയം ചിത്രം അഞ്ച് ദിവസം കൊണ്ട് തമിഴ് ബോക്സോഫീസിൽ നിന്നും 15.50 കോടിയാണ് നേടിയത്. എന്തായാലും 30 കോടിയിലേക്ക് ചിത്രം എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Jawan Box Office: 500 കോടി ക്ലബിൽ ജവാൻ? ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ ഇങ്ങനെ
ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം പങ്ക് വെച്ച കണക്ക് പ്രകാരം ജവാൻ ആദ്യ ദിനം ചിത്രം 125 കോടിയും, രണ്ടാം ദിനം 109 കോടിയും, മൂന്നാം ദിനം 140.17 കോടിയുമാണ് നേടിയത്. നാലാം ദിനം 156.80 കോടിയും ചിത്രം സ്വന്തമാക്കി. ആകെ 531 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ വിവിധ ബോക്സോഫീസുകളിൽ നിന്നും നേടിയതെന്ന് മനോബാല പങ്ക് വെച്ച ട്വിറ്റർ കണക്കുകളിൽ പറയുന്നു.
#Jawan 5 days Kerala gross - ₹10.11 Cr Need another ₹3.3 Cr share to achieve breakeven mark!! pic.twitter.com/f0WStokD3I
— Kerala Box Office (@KeralaBxOffce) September 12, 2023
തമിഴ് സംവിധായകനായ ആറ്റലിയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിദ്ദി ഡോഗ്ര എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...