മികച്ച പ്രേക്ഷക പ്രതികരണവുമായി തീയ്യേറ്ററുകളിൽ നിറഞ്ഞാടുകയാണ് ആർഡിഎക്സ്. ആൻറണി പെപ്പെ, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് വരുന്നത്. താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചതും. ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ റോളുകളിലെത്തിയവരെ പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ആൻറണി പെപ്പെ.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ കണ്ടവരിൽ കുറച്ചു പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ  അത് ഇവരുടെ വിജയമാണെന്നും ആൻറണി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.  ആൻറണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


ദാ ഇവരും നമ്മടെ നായകന്മാർ ആണ്....


സിനിമ കണ്ടവരിൽ കുറച്ചു പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ  അത് ഇവരുടെ വിജയമാണ്. ഫൈറ്റ്  ഇടുത്തപ്പോൾ ആ സീനിൽ അഭിനയിച്ച ഒരു ബ്രോ ടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ട്,  പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയിൽ 4 സ്റ്റിച് ആയിട്ടാണ്...പക്ഷെ ആ സ്റ്റിച്ച് വച്ചു ഈ പടം ഫുൾ തീർത്ത് ... ഇങ്ങനെ പല പരിക്കുകൾ പറ്റിയവർ ആണ് ഈ ഫോട്ടോയിലെ പലരും... ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ്  പണ്ട് സിനിമയിൽ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല...   സ്റ്റിച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാൻ പറഞ്ഞെ.



 


സത്യത്തിൽ നിങ്ങൾ ആരെക്കാളും മികച്ച പെർഫോമൻസ് വില്ലന്മാർ ആയിരുന്നു. അവരുടെ പ്രകടനം കൊണ്ട് നിങ്ങൾക്കും ക്രെഡിറ്റ്‌ കിട്ടി എന്ന് മാത്രം- ആൻറണിയുടെ പോസ്റ്റിന് താഴെയെത്തിയ കമൻറുകളിലൊന്നായിരുന്നു. ഇത് ചിത്രത്തിന് മികച്ച അഭിപ്രായവും പ്രേക്ഷകർക്ക് പോസ്റ്റിന് താഴെ പങ്ക് വെക്കുന്നുണ്ട്.


നവാഗതനായ നഹാസ് ഹിദായത്ത് കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻസ് ബ്ലോക്ക് ബസ്റ്റേഴ്സാണ്. ഇതുവരെ ചിത്രം ഏകദേശം 7 കോടിയോളം ബോക്സോഫീസിൽ നിന്നും നേടിയതായാണ് റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.