കണ്ടവർ കാണാത്തവരോട് പറഞ്ഞു, കേട്ടവർ കാണാനായി തിയേറ്ററുകളിലേക്ക് ഓടി. റിലീസ് ചെയ്ത് മൂന്നാം ദിവസം രാത്രി ആർ ഡി എക്സിനു വേണ്ടി തിയേറ്ററുകളിൽ കളിച്ചത് 140 സ്പെഷ്യൽ ഷോകൾ. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതു മുതൽ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഞായറാഴ്ച രാത്രി 12 മണിക്കും 12.30 മണിക്കും ഒക്കെയായിരുന്നു ലേറ്റ് നൈറ്റ് ഷോകൾ കളിച്ചത്. ഏതായാലും തിരുവോണ ദിവസം തിയേറ്ററുകളിൽ ആർ ഡി എക്സ് തരംഗമായിരിക്കുമെന്ന സൂചനയാണ് നിലവിലെ ഷോ റിപ്പോർട്ടുകൾ നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 25ന് ആയിരുന്നു ആർ ‍ഡി എക്സ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാള സിനിമയെ ലോക സിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ALSO READ: വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു; ചിത്രം ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കും


എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.