ചെന്നൈ : ദളപതി വിജയിയുടെ മകൻ ജേസൺ സഞ്ജയ് വിജയ് കോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. സിനിമയുടെ പിന്നണിയിലേക്കാണ് തമിഴ് സൂപ്പർ താരത്തിന്റെ മകൻ തന്റെ ചുവട് വെക്കാൻ ഒരുങ്ങുന്നത്. സംവിധായക കൂപ്പായമണിയുന്ന താരപുത്രന്റെ ചിത്രം കോളിവുഡിലെ ബ്രഹ്മാണ്ഡ ചലച്ചിത്ര നിർമാതാക്കളായ ലൈക്ക് പ്രൊഡക്ഷൻസാണ്. സിനിമ നിർമാണ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
നിലവിൽ പുരോഗമിക്കുന്ന അജിത് കുമാർ ചിത്രത്തിന് ശേഷമുള്ള ലൈക്കയുടെ അടുത്ത സിനിമയാണ് ജേസൺ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ് നാല് വർഷമായി ജേസൺ സിനിമ പഠനത്തിലായിരുന്നു. ലണ്ടണിൽ തിരക്കഥ രചനയ്ക്ക് ബിരുദ്ധ നേടിയ വിജയുടെ മകൻ ശേഷം ടൊറോന്റോയിൽ സിനിമ നിർമാണത്തിൽ രണ്ട് വർഷം ഡിപ്ലോമ എടുക്കുകയും ചെയ്തു.
ALSO READ : Beautiful 2 : 12 വർഷങ്ങൾക്ക് ശേഷം ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ജയസൂര്യ ഇല്ല, പകരം ആര്?
We are beyond excited & proud to introduce #JasonSanjay in his Directorial Debut We wish him a career filled with success & contentment carrying forward the legacy! #LycaProductionsNext #JasonSanjayDirectorialDebut @SureshChandraa @DoneChannel1 @gkmtamilkumaran… pic.twitter.com/wkqGRMgriN
— Lyca Productions (@LycaProductions) August 28, 2023
മികച്ച സാങ്കേതിക പ്രവർത്തകർ ജേസണിനൊപ്പം ചിത്രത്തിൽ അണിയറിലുണ്ടാകുമെന്ന് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. തനിക്ക് ലഭിച്ച് അവസരത്തിന് നന്ദി അറിയിച്ച ജേസൺ പുതുമുഖങ്ങൾ വഴി ഒരുക്കമെന്നും പ്രസ്താവനിയിൽ അറിയിച്ചു. തിരക്കഥ കണ്ട ഇഷ്ടപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷൻസ് തന്റെ സിനിമ നിർമിക്കാൻ തയ്യാറായതെന്ന് ജേസൺ കൂട്ടിച്ചേർക്കുകയും ചെയ്തു. ലൈക്ക പ്രോഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ പുറത്ത് വിട്ടില്ല. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് ചിത്രം വിദ്യമുയറച്ചിയാണ് ലൈക്ക് നിർമാണത്തിൽ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ദീപാവലിക്ക് തിയറ്ററുകളിൽ എത്താൻ പോകുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്ന ദളപതി ആരാധകർക്ക് മറ്റൊരു ആഘോഷവുമായിട്ടാണ് താരപുത്രന്റെ സിനിമപ്രവേശനവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...