Kochi : ഒരു ചാനൽ ചർച്ചയിൽ നെറ്റ്ഫ്‌ലിക്സ് (Netflix) എടുക്കാത്ത സിനിമ തിയറ്ററില്‍ എന്ന വിവാദ പരാമർശം ദുൽഖർ സൽമാൻ (Dulquer Salman)ചിത്രം കുറുപ്പിനെ (Kurupu) കുറിച്ചല്ലെന്നും, കുറുപ്പിനെ കുറിച്ച് പരാമര്ശിച്ചിട്ടില്ലെന്നും  പ്രിയദർശൻ (Priyadarshan) പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് നെറ്റ്ഫ്‌ലിക്സില്‍ നിന്ന് സിനിമ തിരിച്ച് വാങ്ങി തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന അവകാശ വാദം തെറ്റാണെന്ന് പ്രിയദർശൻ പറഞ്ഞത്.



COMMERCIAL BREAK
SCROLL TO CONTINUE READING

പരാമർശത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ കുറിച്ചാണ് പ്രിയദർശൻ പറഞ്ഞതെന്ന് വാദം ഉണ്ടാവുകയായിരുന്നു. എന്നാൽ പരാമർശത്തിൽ വിശദീകരണവുമായി പ്രിയദർശൻ രംഗത്തെത്തുകയായിരുന്നു. കുറുപ്പിനെ കുറിച്ചല്ല തിയറ്റര്‍ ഒടിടി റിലീസിൽ തുടർന്ന് വരുന്ന വിവാദത്തിൽ പൊതുവായി പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Kurup Movie|‌ഞാനും അമ്മയും കുറുപ്പ് കണ്ടു; സിനിമ ജനങ്ങളിലേക്കെത്തണമെന്ന് ചാക്കോയുടെ മകന്‍


ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്‌ളിക്‌സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ചായിരുന്നുവെന്നും അതല്ലാതെ ഏതെകിലും സിനിമയെയോ, നടനെയോ ആ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെ കുറിച്ച് എതിര് പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Saniya Iyappan: കുറിപ്പ് ടി-ഷർട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറലാകുന്നു


ഇതിന് മുമ്പ് കുറുപ്പിന്റെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയിരുന്നുവെന്നും, മമ്മൂട്ടിയുടെ ഇടപെടൽ മൂലം പിന്നീട് തീയറ്റർ റിലീസിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ഫിയോക് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രിയദർശന്റെ പരാമർശം വിവാദമായത് . റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു പ്രിദര്ശന് പരാമർശം നടത്തിയത്.


അതേസമയം കുറുപ്പ് ചിത്രത്തിന്റെ ഫൈനല്‍ വെര്‍ഷന്‍ താന്‍ കണ്ടെന്നും അത് സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്നും പറയുകയാണ് ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ പറഞ്ഞു. ജിതിനും അമ്മ ശാന്തമ്മയും കൂടെയാണ് ചിത്രം കണ്ടത്. ചാക്കോ മരിക്കുമ്പോള്‍ ശാന്തമ്മയുടെ വയറ്റില്‍ ആറ് മാസമായിരുന്നു ജിതിന്റെ പ്രായം. 


ALSO READ: Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി


ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിതിൻ പറഞ്ഞത്.  കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക