Saniya Iyappan: കുറിപ്പ് ടി-ഷർട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറലാകുന്നു

സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് നവംബർ 12-നാണ്. 

1 /6

നേരത്തെ കോവിഡ് സാഹചര്യങ്ങൾ കാരണം തിയേറ്ററിൽ റിലീസ് കാണാതെ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

2 /6

എന്നാൽ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതോടെ സിനിമ ഒ.ടി.ടി വേണ്ടന്ന് തീരുമാനിക്കുകയും ചെയ്തു. സിനിമ പ്രേമികൾക്ക് ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന സിനിമയിൽ ഒന്ന് കൂടിയാണ് കുറുപ്പ്.   

3 /6

മരിക്കാർ റിലീസ് ഇതുവരെ തീരുമാനം ആവാത്തതുകൊണ്ട് തന്നെ തിയേറ്ററുകളിൽ ആളുകൾ ഇരച്ചുകയറാൻ സാധ്യതയുള്ള ചിത്രമാണ് കുറുപ്പ്

4 /6

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. അതുകൊണ്ട് തന്നെ എന്തായിരിക്കും സുകുമാര കുറുപ്പിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയാൻ സിനിമ പ്രേക്ഷകർക്കും ഏറെ താല്പര്യമുണ്ട്.   

5 /6

ഇപ്പോഴിതാ നടി സാനിയ ഇയ്യപ്പൻ കുറുപ്പ് ചിത്രത്തിന് കൂടുതൽ പ്രൊമോഷൻ നൽകിയിരിക്കുകയാണ്. മൈ ഡെസിഗ്നേഷൻ എന്ന ക്ലോത്തിങ്ങ് ബ്രാൻഡിന്റെ കുറുപ്പ് ടി-ഷർട്ട് ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സാനിയ.

6 /6

‘കുറുപ്പ് – വാണ്ടഡ് സിൻസ് 1984 എന്ന ലോഗോ ഷർട്ടിന്റെ മുന്നിൽ തന്നെ കാണാൻ സാധിക്കും. കറുപ്പ് നിറത്തിലെ ടി-ഷർട്ടാണ് സാനിയ ഇട്ടിരിക്കുന്നത്. ദുൽഖർ ആരാധകർ ഒരിക്കലും ഇത് മിസ് ചെയ്യാൻ പാടില്ലായെന്ന് സാനിയ ഫോട്ടോസിനൊപ്പം കുറിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola