​Happy Birthday Rekha: ബോളിവുഡിന്‍റെ താര സുന്ദരി "ദിവ" എവര്‍ ഗ്രീന്‍ രേഖക്ക് ഇന്ന് 70-ാം പിറന്നാള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനേതാക്കളായ പുഷ്പവല്ലിയുടെയും ജെമിനി ഗണേശന്‍റെയും മകളായ ഭാനുരേഖ ഗണേശന്‍, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ താരം രേഖ എന്ന പേര്  സ്വീകരിക്കുകയായിരുന്നു. 


Also Read:  World Mental Health Day: കുട്ടികളിലെ മാനസികാരോഗ്യ വൈകല്യങ്ങള്‍, ആദ്യ ലക്ഷണങ്ങളും സ്വീകരിക്കേണ്ട നടപടികളും 
 
1969 ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമയായ ‘ഓപ്പറേഷന്‍ ജാക്ക്‌പോട്ട് നല്ലി സി ഐ ഡി 999’ എന്ന ചിത്രത്തിലൂടെയാണ് രേഖ ആദ്യം നായികയായി എത്തുന്നത്‌. എന്നാല്‍, രേഖ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത് 1970ലാണ്. സാവന്‍ ഭാദോ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ രംഗത്ത് എത്തിയ താരത്തിന് തന്‍റെ രൂപഭംഗിയുമായി ബന്ധപ്പെട്ട് ഏറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഈ കളിയാക്കലുകള്‍ക്കിടെ അവര്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരമായി മാറിയത് കാലം അവര്‍ക്കായി കരുതി വച്ച സമ്മാനമാണ്...  


Also Read:  Shilpa Shetty Latest Pics: ഇതാര് അപ്സരസോ? മഞ്ഞ സാരിയില്‍ മനോഹരിയായി ശില്പാ ഷെട്ടി, ചിത്രങ്ങള്‍ വൈറല്‍ 


പിന്നീടങ്ങോട്ട് സിനിമകളും അംഗീകാരങ്ങളും രേഖയെ തേടിയെത്തിക്കൊണ്ടിരുന്നു. ‘ഘര്‍ , മുഖദ്ദര്‍ കാ സിക്കന്ദര്‍’എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1978-ല്‍ ലഭിച്ച ആദ്യ അംഗീകാരം രേഖയുടെ കരിയറിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന് തുടക്കമിട്ടു എന്ന് പറയാം. 


നായികാ പദവിയില്‍ പ്രശസ്തിയുടെ കൊടുമുടിയി തിളങ്ങുമ്പോള്‍ രേഖ വിവാദങ്ങളുടെയും കൂടെപ്പിറപ്പായി മാറി.  ഇതോടെ, ഗോസിപ്പ് മാസികകളുടെയും പ്രിയ താരമായി രേഖ മാറി.   


രേഖയുടെ കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് 1981-ല്‍ പുറത്തിറങ്ങിയ ഉംറാവു ജാന്‍. മുസഫര്‍ അലിയുടെ ഉംറാവു ജാന്‍ എന്ന ചിത്രം രേഖയുടെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു.  1840 കളിലെ കഥ പറയുന്ന ഈ ചിത്രം വേശ്യാലയത്തിലേക്ക് വില്‍ക്കപ്പെട്ട അമീറന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ്. വേശ്യാലയത്തില്‍ വെച്ച് അമീറന്‍റെ പേര് ഉംറാവു എന്നായി മാറ്റപ്പെട്ടു. ഒരു വേശ്യയായി പുരുഷന്മാരെ രസിപ്പിക്കുവാന്‍ വേണ്ടി കവിത, നൃത്തം എന്നീ കലാരൂപങ്ങള്‍ പഠിക്കേണ്ടി വന്നു. രേഖയുടെ  നൃത്തച്ചുവടുകളും അഭിനയ ചാതുരിയും ഉംറാവു എന്ന കഥാപാത്രത്തെ ഏറെ മികച്ചതാക്കി മാറ്റി. ഈ ചിത്രത്തിലെ അഭിനയത്തിന് രേഖയ്ക്ക് ദേശീയ അവാര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു


പിന്നീട് രേഖയുടെ ജീവിതം എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. അമിതാഭ് ബച്ചനുമായുള്ള അവരുടെ 'ബന്ധം" അന്നും  ഇന്നും ഗോസിപ്പ് മാസികകള്‍ക്ക് ഇഷ്ടപ്പെട്ട വിഷയമാണ്....  രേഖയുടെ സിനിമയേക്കാള്‍ അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനായിരുന്നു പ്രേക്ഷര്‍ക്ക് താല്‍പര്യം


1990ല്‍ രേഖ ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി മുകേഷ് അഗര്‍വാളിനെ രേഖ വിവാഹം ചെയ്തു. എന്നാല്‍, ഈ ബന്ധത്തിന്‍റെ ആയുസ് വളരെ കുറവായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


2018ല്‍ പുറത്തിറങ്ങിയ ‘ദീവാനാ: ഫിര്‍ സേ’എന്ന ചിത്രത്തിലെ പാട്ട് രംഗത്തിലാണ് രേഖ അവസാനമായി ബിഗ്‌ സ സ്ക്രീനില്‍ എത്തിയത്. എന്നാല്‍, ബോളിവുഡ് ചിത്രങ്ങളില്‍ രേഖ അവതരിപ്പിച്ച മുജ്ര നൃത്തങ്ങള്‍ ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്നു എന്നതാണ് വസ്തുത.... 


2010ല്‍ ഭാരത് സര്‍ക്കാര്‍ രേഖയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചു. ബോളിവുഡ് ദിവ രേഖക്ക് പിറന്നാള്‍ ആശംസകള്‍...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.