തന്റെ ഉള്ളിൽ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് ​ഗായിക റിമി ടോമി(Rimi Tomy) . സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ്  റിമി തന്റെ പഴയ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞത്. ജ്യോത്സനയും,വിധു പ്രതാപും,സിതാരയും തങ്ങളുടെ പ്രണയത്തെ പറ്റി പറഞ്ഞതിന് പിന്നാലെയാണ്  റിമിയും തന്റെ പ്രണയത്തെ പറ്റി വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലായിൽ (Pala) ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയതായിരുന്നു ആ പ്രണയം. കക്ഷിയും ഒരു പാലാക്കാരൻ പയ്യൻ തന്നെ. പള്ളിയുടെ ക്വയറിലുൾപ്പടെ പാട്ടു പാടിയിരുന്ന റിമിയെ അയാൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. റിമി പാടിയ പാട്ടുകൾ റെക്കോർഡ് ചെയ്ത് വെച്ച് വീണ്ടും കേൾക്കുന്ന ആൾ കൂടിയായിരുന്നു കക്ഷി. ഒരിക്കൽ പള്ളിയിലെ കുട്ടികൾക്കായി നടത്തിയ രക്ത പരിശോധനയിൽ ഇരുവരുടെയും ​ഗ്രൂപ്പുകൾ ഒന്നായതും അയാൾ കുട്ടികൾക്കെല്ലാം മിഠായി വാങ്ങി നൽകിയെതുമെല്ലാം റിമി പങ്കുവെച്ചു. 


ALSO READ: Movie Release: Parineeti Chopra ചിത്രം Saina മാർച്ച് 26ന് തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്‌തു


നാട്ടിൽ നിന്നും പഠനത്തിനായി മാറി നിന്ന് ആളിപ്പോ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തെന്ന് (Foreign) മാത്രമെ റിമിക്ക് അറിയുകയുള്ളു.റിമിയുടെ പ്രണയാനുഭവ വിവരണം ചാനലിന്റെ വേദിയെ ഒന്നാകെ ചിരിപ്പിച്ചു. റിമിയ്ക്ക് ഇങ്ങനെയൊരു പ്രണയകഥ ഉണ്ടായിരുന്നോ എന്നായി പ്രേക്ഷകരുടെ ചോദ്യം.


ALSO READ: Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.