കേരളം ഒട്ടാകെ ഏറെ ആരാധകരുള്ള മുൻ ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്‌ണന്റെയും യൂട്യൂബർ ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന്, ഫെബ്രുവരി  16 നാണ് ഇരുവരും മോതിരം മാറിയത്. വളരെ ആഢംബര പൂർണമായി ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് . ബിഗ് ബോസിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ഒരാൾ കൂടിയാണ് റോബിൻ രാധാകൃഷ്‌ണൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോട് മോതിരം ഇടട്ടെയെന്ന് വിളിച്ച് ചോദിച്ചതിന് ശേഷമാണ് റോബിൻ ആരതി പൊടിക്ക് മോതിരം അണിയിച്ചത്. മോതിരം അണിയിച്ചതിന് ശേഷം റോബിൻ ആരതിയുടെ കൈയിൽ ചുംബിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു. ഇരുവരുടെയും നിശ്ചയത്തിന്റെ ലുക്കുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.      


ALSO READ:  വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ഡോക്ടർ റോബിൻ



ബിഗ് ബോസ് മലയാളം സീസൺ 4 ൽ വിജയിയായ ദില്ഷാ പ്രസന്നനുമായി റോബിൻ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ വേര് പിരിയുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ വാർത്തകൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് റോബിൻ രാധാകൃഷ്‌ണനും ആരതി പൊടിയും പരിചയപ്പെടുന്നത്. ഒരു അഭിമുഖത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. റോബിന്റെ ഫാനായിരുന്നു ആരതി പൊടി. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.