സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം തന്നെ ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 2023 ഫെബ്രുവരി 3 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രോമാഞ്ചം. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. നാളുകൾക്ക് ശേഷമാണ് തിയേറ്റർ ഒന്നടങ്കം, ആദ്യന്തം ചിരിച്ച് ആസ്വദിക്കുന്ന ഒരു ചിത്രം വരുന്നതെന്ന് തന്നെ പറയാം. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.


Also Read: Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഒടിടിയിലെത്തി; എവിടെ കാണാം?


 


60 കോടിയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളത്തിൽ നിന്ന് മാത്രം 32 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. ഓവർസീസ് കളക്ഷൻ 17 കോടിയോളമാണ്. കേരളത്തിന് പുറത്ത് 3 കോടിക്കടുത്ത് ചിത്രം നേടി. 


ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.