Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഒടിടിയിലെത്തി; എവിടെ കാണാം?

Christopher Ott Update: മാർച്ച് 6 വരെയുള്ള കണക്കുകൾ പ്രകാരം 10.40 കോടിയാണ് ആ​ഗോളതലത്തിൽ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ നേടിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 08:44 AM IST
  • ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
  • ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്.
  • അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ.
Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഒടിടിയിലെത്തി; എവിടെ കാണാം?

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ക്രിസ്റ്റഫർ ഒടിടി സ്ട്രീമിങ് തുടങ്ങി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം നേടിയതെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.

മാർച്ച് 6 വരെയുള്ള കണക്കുകൾ പ്രകാരം 10.40 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയത്. 5.80 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം ലഭിച്ചു. ഓവർസീസിൽ 4 കോടിയും നേടി. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ. 

Also Read: Viduthalai Part 1 : വെട്രിമാരന്റെ വിടുതലൈയുടെ ട്രെയിലർ പുറത്ത്; നായകനായി സൂരി, വിജയ് സേതുപതി പ്രധാനവേഷത്തിൽ

സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. നീതി വൈകിപ്പിക്കാതെ നടപ്പിലാക്കുക. സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കും. പ്രകടന മികവും ബിജിഎം ക്യാമറ വർക്കുമാണ് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News