ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കുന്ന ചിത്രം കളിയിലെ പ്രണയഗാനം പുറത്തിറങ്ങി. ഹരിശങ്കറും രാധിക നാരായണനും ചേര്‍ന്ന് പാടിയ യുഗ്മഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പി.എസ്.റഫീഖിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. അഞ്ചു ചെറുപ്പക്കാരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ പ്രണയമാണ് കേന്ദ്ര പ്രമേയം. ഷെബിന്‍, ഷാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐശ്വര്യ, വിദ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. 


ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.