രാജമൗലി.. നിങ്ങൾ എങ്ങനെയാണ് ഈ കഥകൾ ആലോചിക്കുന്നത്. ആലോചിക്കുന്നതും ചിന്തിക്കുന്നതും മാത്രമല്ല, അത് പ്രാവർത്തികമാക്കി എല്ലാ ഭംഗിയോടുംകൂടി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് നിസാര കാര്യമല്ല. അതുകൊണ്ട് തന്നെയാണ് നിങ്ങളെ ജനങ്ങൾ ഇന്ത്യൻ സിനിമ സംവിധായകനെന്ന് വിളിക്കുന്നത്. ഒരു ഭാഷയിൽ ഒതുങ്ങാതെ 130 കോടി ജനങ്ങൾക്കും വേണ്ടി ഭാഷയുടെയും സംസ്ഥാനങ്ങളുടെയും അതിർവരമ്പുകൾ ചുരുട്ടിക്കൂട്ടി എറിഞ്ഞുകൊണ്ടുള്ള അങ്ങയുടെ സംവിധാനത്തിന്റെ സംഹാരതാണ്ഡവം ആളിക്കത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിലെ ഓരോന്നും എടുത്ത് നോക്കിയാൽ സംസാരിക്കാൻ ഒരു നൂറ് കാര്യങ്ങൾ നമ്മുടെ മുന്നിലേക്ക് തരുന്നുണ്ട്. ആദ്യ പകുതി ജൂനിയർ എൻടിആറിന്റെ ആറാട്ടാണെങ്കിൽ രണ്ടാം പകുതി രാം ചരണിന്റെ അഴിഞ്ഞാട്ടമാണ്. ആദ്യ ഫ്രെയിം മുതൽ ബോർ അടിപ്പിക്കാതെ 3 മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണത്തിലൂടെ കഥ പറഞ്ഞു പോകുമ്പോൾ കിട്ടിയിരിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ എല്ലാ അഭിനേതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ വന്ന് പോകുന്നവർക്ക് പോലും മികച്ച രീതിയിൽ പെർഫോം ചെയ്യാനുള്ള സ്‌പേസ് ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 


ക്യാമറയും, മ്യൂസിക്കും പിന്നെ എടുത്ത് പറയേണ്ടത് ഡാൻസ് കൊറിയോഗ്രഫിയുമാണ്. "നാട്ടു നാട്ടു" ഗാനത്തിന്റെ ഡാൻസ് ടിക് ടോക്കിലൂടെ റിലീസിന് മുന്നേ തന്നെ വൈറലായിരുന്നു. അതിന്റെ ഒരു പുതിയ വേർഷൻ കാണാൻ ചിത്രത്തിലൂടെ സാധിച്ചു. കലാസംവിധാനത്തിന് 100ൽ 100 മാർക്കും കൊടുക്കാം. രാത്രി ഷൂട്ട് ചെയ്തിരിക്കുന്ന രംഗങ്ങളെല്ലാം ഒരു പുതുമ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ആലിയ ഭട്ട്, ശ്രേയ ശരൺ എന്നിവർക്ക് കാര്യമായ സ്‌ക്രീൻ സ്‌പേസ് ഇല്ലെങ്കിൽപോലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മാറുന്നുണ്ട്. അജയ് ദേവ്ഗൺ മികച്ച രീതിയിൽ അദ്ദേഹത്തിന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. 


അതിഗംഭീരമായി പിടിച്ചിരുത്തുന്ന ഒന്നാം പകുതിയും ഒന്നാം പകുതിയുടെ ത്രാസിൽ തൂക്കാൻ കഴിയാത്ത എന്നാൽ ഒട്ടും മടുപ്പിക്കാത്ത രണ്ടാം പകുതിയും സമ്മാനിച്ചുകൊണ്ടാണ് പ്രേക്ഷകനെ തിയേറ്ററിന് പുറത്തേക്ക് RRR കൊണ്ടുപോകുന്നത്. രാം ചരൺ ആരാധകരെയും തരൻ ആരാധകരെയും അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന ചിത്രം തീയേറ്ററിൽ മിസ്സ് ചെയ്യരുത്. കാരണം ചിത്രത്തിൻറെ ഡ്രൈവിംഗ് ഫോഴ്‌സ് ഇതിൻറെ തിയേറ്റർ എക്‌സ്പീരിയൻസ് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.