രാജമൗലി സംവിധാനം ചെയ്ത് ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ആർ.ആർ.ആർ. ഈ വർഷം മാർച്ച് 24 ന് പുറത്തിറങ്ങിയ ഈ ചിത്രം ലോകമെമ്പാട് നിന്നും 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടി.  ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം മുതൽ മികച്ച ജന പിൻതുണയാണ് ചിത്രത്തിന് ലഭിച്ച്കൊണ്ടിരുന്നത്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരുടെ പ്രകടനത്തിനത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ഗാനങ്ങളും ജനങ്ങൾക്കിടയിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. വെള്ളിത്തിരയിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമായ ആർ.ആർ.ആർ ഇപ്പോൾ സ്കൂൾ ചോദ്യപ്പേപ്പറിലും ഇടം നേടിയിരിക്കുകയാണ്. തെലങ്കാനയിലെ 'തെലങ്കാന പബ്ലിക് ഇന്റർമീഡറ്റ്' പരീക്ഷ ചോദ്യപ്പേപ്പറിലാണ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യം ഇടംപിടിച്ചത്. 

Read Also: Viral: മെയ് ഓർമ്മകൾ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം ചിത്രീകരണ വേള- പോസ്റ്റ് പങ്ക് വെച്ച് സുരേഷ് ഗോപി


'ആർആർആർ' എന്ന സിനിമയിലെ കൊമരം ഭീം എന്ന ജൂനിയർ എൻ.ടി.ആറിന്‍റെ കഥാപാത്രക്കുറിച്ചായിരുന്നു ചോദ്യം. 'നിങ്ങൾ ആർ.ആർ.ആർ എന്ന ചിത്രത്തിലെ ജൂനിയർ എൻ.ടി.ആറിന്‍റെ കൊമരം ഭീമനായുള്ള പ്രകടനം കണ്ടതാണ്. ഒരു സുപ്രഭാതത്തിൽ നിങ്ങൾക്ക് ഒരു പ്രമുഖ ചാനലിലെ റിപ്പോർട്ടർ എന്ന നിലയിൽ ജൂനിയർ എൻ.ടി.ആറുമായി ഒരു അഭിമുഖം ചെയ്യാൻ പറ്റിയാൽ നിങ്ങൾ അദ്ദേഹത്തോട് എന്തൊക്കെ ചോദിക്കും?' എന്നതായിരുന്നു ആ ചോദ്യം. 


ഈ ചോദ്യപ്പേപ്പർ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു. സിനിമയെക്കുറിച്ച്, കഥാപാത്രങ്ങൾ, തിരക്കഥ, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ, സിനിമ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം, സിനിമയെക്കുറിച്ചുള്ള താരത്തിന്‍റെ അഭിപ്രായം എന്നീ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എഴുതാനാണ് ചോദ്യപ്പെപ്പറിൽ ആവശ്യപ്പെട്ടരിക്കുന്നത്.

Read Also: Puzhu Review: 'പുഴു'... മമ്മൂട്ടിയെ കാണാനാകാത്ത മമ്മൂട്ടി സിനിമ; അടിമുടി രാഷ്ട്രീയം... കന്നി ചിത്രത്തിലൂടെ വരവറിയിച്ച് രത്തീന


ആർ.ആർ.ആർ എന്ന ചിത്രത്തിൽ കൊമരം ഭീമൻ എന്ന ഗോത്രവർഗ്ഗത്തിൽപ്പെട്ട യുവാവായാണ് ജൂനിയർ എൻ.ടി.ആർ അഭിനയിക്കുന്നത്. തന്‍റെ ഗോത്രത്തിൽപ്പെട്ട ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ബ്രിട്ടീഷുകാരോട് പോരാടി ആ കുഞ്ഞിനെ രക്ഷിക്കാൻ ഭീമൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രധാന കഥാ പശ്ചാത്തലം. 


ഇത്തരത്തിൽ ചിത്രത്തിന്‍റെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരു കഥാപാത്രമാണ് ജൂനിയർ എൻ.ടി.ആറിന്‍റെ കൊമരം ഭീമൻ. ഈ ചിത്രത്തിനും അതിലെ കഥാപാതരങ്ങൾക്കും ജനങ്ങളുടെ മനസ്സിൽ എന്ത് മാത്രം സ്വാധീനം ചെലുത്താൻ സാധിച്ചു എന്നതിന്‍റെ ഉദാഹരണമാണ് തെലങ്കാന സ്കൂൾ ചോദ്യപ്പേപ്പറിൽ ഇടം പിടിച്ച ഈ ചോദ്യം. 

Read Also: അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്


ലോക ബോക്സ് ഓഫിസില്‍ ആയിരം കോടി എന്ന കൊടുമുടി വെട്ടിപ്പിടിച്ച ആർ.ആർ.ആർ ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സീ5 പ്ലാറ്റ്ഫോമിലൂടെ മേയ് 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ