പ്രാർത്ഥനകൾ ഫലം കണ്ടു; എസ്. പി.ബിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
ചെന്നൈ: കൊറോണ രോഗബാധയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇക്കാര്യം അദ്ദേഹത്തിന്റെ മകൻ എസ്. പി. ചരൺ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Also read: ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ
എസ്. പി. ബിയുടെ ആരോഗ്യനില ഭദ്രമാണെന്നും അദ്ദേഹത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ചരൺ പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർന്നും അറിയിക്കാമെന്നും ചരൺ അറിയിച്ചു. എസ്. പി. ബി ഇപ്പോൾ ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്.
Also read: ഹോട്ട് ലുക്കിൽ Nora Fatehi, ചിത്രങ്ങൾ വൈറലാകുന്നു..
ഈ മാസം അഞ്ചിനാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആഗസ്റ്റ് 13 മുതലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ശേഷം അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മറ്റുകയായിരുന്നു.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളും അദ്ദേഹത്തിന്റെ ആരാധകരും അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രാർത്ഥനയിലാണ്. ഇവരുടെ പ്രാർത്ഥനയ്ക്ക് ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്.