ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ

 9.25 കോടി എന്നത് കൈക്കൂലി കണക്കിൽ ദേശീയ റെക്കോർഡ്  ആണെന്നും ആരോപിച്ചു.  

Last Updated : Aug 24, 2020, 12:30 PM IST
    • നടുക്കടലിൽപെട്ട് ആടി ഉലയുകയാണ് ആ കപ്പലെന്നും മുഖ്യമന്ത്രി ആദരണീയനാണെങ്കിലും ഭരണത്തിൽ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും മാർക്ക് ആന്റണിയെ ഉദ്ദരിച്ച് കൊണ്ട് അദ്ദേഹം വിമർശിച്ചു.
    • ലൈഫ് മിഷനിലെ 20 കോടി പദ്ധതിയിൽ നാലര കോടിയല്ല 9.25 കോടിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും പാവങ്ങളുടെ ലൈഫ് മിഷൻ പദ്ധതി കൈക്കൂലി മിഷനാക്കി മാറ്റിയെന്നും വി. ഡി. സതീശൻ.
    • 9.25 കോടി എന്നത് കൈക്കൂലി കണക്കിൽ ദേശീയ റെക്കോർഡ് ആണെന്നും ആരോപിച്ചു.
ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ

തിരുവനന്തപുരം:  നിയമസഭാ സമ്മേളനത്തിനിടയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി ഡി സതീശൻ എംഎൽഎ.  സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാർ ഹൈജാക്ക് ചെയ്തതോടെ  കാപ്പിത്താന്റെ കാബിൻ തന്നെ പ്രശ്നത്തിലായിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് വി ഡി സതീശൻ പറഞ്ഞു.  

നടുക്കടലിൽപെട്ട് ആടി ഉലയുകയാണ്  ആ കപ്പലെന്നും മുഖ്യമന്ത്രി ആദരണീയനാണെങ്കിലും  ഭരണത്തിൽ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും  മാർക്ക് ആന്റണിയെ ഉദ്ദരിച്ച് കൊണ്ട്  അദ്ദേഹം വിമർശിച്ചു.  കൂടാതെ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോൾ മറുവശത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.  

Also read: ആരോപണങ്ങളുടെ ആവനാഴിയുമായി പ്രതിപക്ഷം, തടുക്കാന്‍ ഭരണപക്ഷം, നിയമസഭ ഇന്ന്...

മുഖ്യമന്ത്രിയ്ക്ക് ഒന്നും അറിയില്ല എന്ന് പറയുമ്പോഴും സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.  ആർക്കുവേണമെങ്കിലും ഞൊടിയിടയിൽ വരുതിയിലാക്കാൻ പറ്റുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധപതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ലൈഫ് മിഷനിലെ  20 കോടി പദ്ധതിയിൽ  നാലര കോടിയല്ല 9.25 കോടിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും  പാവങ്ങളുടെ ലൈഫ് മിഷൻ പദ്ധതി കൈക്കൂലി  മിഷനാക്കി  മാറ്റിയെന്നും.  9.25 കോടി എന്നത് കൈക്കൂലി കണക്കിൽ ദേശീയ റെക്കോർഡ്  ആണെന്നും ആരോപിച്ചു.  

മാത്രമല്ല നാലരക്കോടിയ്ക്ക് പുറമെ  ബാക്കി അഞ്ച്  കോടി നൽകിയത് ബെവ്ക്യൂ ആപ്പിലെ സഖാവിന് ആണെന്നും ഇയാൾക്ക്  ലൈഫ് മിഷൻ കമ്മീഷനുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശൻ ആരോപിച്ചു.  

Trending News