മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി.  2005-ൽ സിനിമ മേഖലയിലേക്ക് എത്തിയ സായ് പല്ലവിയുടെ ആദ്യ ചിത്രം തമിഴിലെ കസ്തൂരിമാനായിരുന്നു. പിന്നീട് ധാം ധൂമിലും സായ് പല്ലവിയെത്തി. പിന്നീടുണ്ടായ ഗ്യാപ്പിന് ശേഷം 2015-ൽ പ്രേമമായിരുന്നു താരത്തിൻറെ ചിത്രം. തൊട്ടടുത്ത വർഷം കലിയിലും സായ് പല്ലവി അഭിനയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിൽ തന്നെ തിരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് സായ് പല്ലവി ചെയ്യുന്നത്.പ്രൊഫഷണൽ ലൈഫിൽ ഡോക്ടറാണെങ്കിലും  അഭിനയം തന്നെയാണ് താരത്തിൻറെ ഇഷ്ടം. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ സിനിമയിൽ നിന്നും താത്കാലിക ബ്രേക്ക് എടുക്കാൻ ഒരുങ്ങുകയാണ് സായ് പല്ലവി എന്നാണ് സൂചന.


ALSO READ: Amala Paul : പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിൽ സന്തോഷവതിയാണ്; കാരണം തുറന്ന് പറഞ്ഞ് അമല പോൾ


പ്രൊഫഷനോട് കൂടുതൽ ശ്രദ്ധിക്കാനാണ് താരത്തിൻറെ ശ്രമം. സായ് പല്ലവിയുടെ കോയമ്പത്തൂരിലെ ആശുപത്രി പണി കഴിയുന്നതോടെ അഭിനയത്തിനോട് താരം താത്കാലിക ബൈ പറയുമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ജോർജിയിൽ നിന്നാണ് താരം എംബിബിഎസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസും നേടിയിട്ടുണ്ട്. അതേസമയം സായ് പല്ലവിയുടെ സഹോദരിയും താരത്തിനൊപ്പമുണ്ടെന്നും വാർത്തകളുണ്ട്. എന്നാൽ ഇത്തരം വാർത്തകളോട് സായ് പല്ലവി ഇതുവരെ പ്രതികരിച്ചിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.