Amala Paul : പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിൽ സന്തോഷവതിയാണ്; കാരണം തുറന്ന് പറഞ്ഞ് അമല പോൾ

Amala Paul Latest Interview : തന്റെ ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലാണ് ഈ അവസരം വന്നതെന്നും മാനസിക ആരോഗ്യത്തിനായിരുന്നു അന്ന് പ്രാധാന്യം നൽകിയതെന്നും താരം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 01:13 PM IST
  • തന്റെ ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലാണ് ഈ അവസരം വന്നതെന്നും അന്ന് സിനിമയേക്കാൾ തനിക്ക് തന്നെയാണ് പ്രാധാന്യം നൽകിയതെന്നും അമല പറഞ്ഞു.
  • മാനസിക ആരോഗ്യത്തിനായിരുന്നു അന്ന് പ്രാധാന്യം നൽകിയതെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയത്തിന് ശേഷം സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ആരംഭിച്ച സമയം ആയിരുന്നു അതെന്നും താരം പറഞ്ഞു.
  • അമലാപോളിന്റെ പുതിയ ചിത്രം ടീച്ചർ ഇന്ന്, ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തി.
  • ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അമല പോൾ മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ടീച്ചർ.
Amala Paul : പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിൽ സന്തോഷവതിയാണ്;  കാരണം തുറന്ന് പറഞ്ഞ് അമല പോൾ

വമ്പൻ ഹിറ്റായ മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിൽ തനിക്ക്  യാതൊരു വിഷമവുമില്ലെന്നും ആ തീരുമാനത്തിൽ സന്തോഷവതിയാണെന്നും തുറന്ന് പറഞ്ഞ് നടി അമല പോൾ.  ജിൻജർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ കഴിയാതിരുന്നതിൽ വിഷമം ഉണ്ടായെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. തന്റെ ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലാണ് ഈ അവസരം വന്നതെന്നും അന്ന് സിനിമയേക്കാൾ തനിക്ക് തന്നെയാണ് പ്രാധാന്യം നൽകിയതെന്നും അമല പറഞ്ഞു. മാനസിക ആരോഗ്യത്തിനായിരുന്നു അന്ന് പ്രാധാന്യം നൽകിയതെന്നും  അഭിനയ ജീവിതത്തിലേക്ക് എത്തിയത്തിന് ശേഷം സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ആരംഭിച്ച സമയം ആയിരുന്നു അതെന്നും താരം പറഞ്ഞു. പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ തീരുമാനം ഞാൻ എന്ന വ്യക്തിക്ക് വളരെയധികം സഹായകാര്യമായിരുന്നു. അതിനാൽ തന്നെയാണ് ആ തീരുമാനത്തിൽ വിഷമം ഇല്ലാത്തതെന്ന് താരം പറഞ്ഞു.
 
അതേസമയം അമലാപോളിന്റെ പുതിയ ചിത്രം  ടീച്ചർ ഇന്ന്, ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തി. ഈ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അമലാപോൾ ഈ വിവരം പങ്കുവെച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അമല പോൾ മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ടീച്ചർ.  ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമാണ് ചിത്രത്തിൻറെ പ്രമേയം. അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: The Teacher Movie: ആകാംക്ഷയും ഉദ്വേഗവും ഉണർത്തി അമലാ പോളിന്റെ 'ടീച്ചർ' ട്രെയിലർ

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും  വിടിവി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി വി ഷാജി കുമാറും വിവേകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ്-ഇബ്സൺ മാത്യു എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News