Mumbai: കോവിഡ് (Covid 19) രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ സൈഫ് അലി ഖാൻ (Saif Ali Khan) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഭൂത് പൊലീസ് (Bhooth Police) ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ രമേശ് തൗറാണി തന്നെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. സൈഫ് അലി ഖാനോടൊപ്പം അർജുൻ കപൂറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സെംപ്റ്റംബർ 10 ന് തീയേറ്ററുകളിൽ (Theater) റിലീസ് ചെയ്യുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. നവംബറിന് മുമ്പ് തിയേറ്റർ വീണ്ടും തുറക്കാൻ സാധ്യതയില്ലെന്നും തുറന്നാലും 50 ശതമാനം ആളുകളെ മാത്രമേ ഉൾക്കൊള്ളിക്കുകയുള്ളൂവെന്നും ഈ സാഹചര്യത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് നിർമ്മാതാവ് പറഞ്ഞു.


ALSO READ: Family Man 2 സീരീസ് Amazon Prime ൽ റിലീസ് ചെയ്‌തു; വൻ ജനശ്രദ്ധ നേടി സമാന്ത


 ഹൊറർ - കോമഡി (Horror Comedy) വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്  "ഭൂത് പൊലീസ് " . യാമി ഗൗതമും, (Yami Gautham) ജാക്വലിൻ ഫെർണാണ്ടസും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ നാൽവർ സംഘം പ്രേതത്തെ പിടിക്കാൻ പോകുന്നതും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


ALSO READ: Happy Birthday Priyamani Raj:പ്രിയാമണിക്ക് ഇന്ന് പിറന്നാൾ, നാളുകൾക്ക് ശേഷം ഫാമിലി മാനിലൂടെ വെള്ളിത്തിരയിലേക്ക്


സൈഫ് അലി ഖാനാണ് (Saif Ali Khan) സംഘത്തിന്റെ തലവനായി എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 5 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് രമേഷ് തൗറാനിയും അക്ഷയ് പുരിയുമാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായി  ജയാ തൗറാനിയും എത്തുന്നുണ്ട്.


ALSO READ:  Tapsee Pannu ചിത്രം Haseen Dillruba നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും; ടീസർ പുറത്ത് വിട്ടു


"ഭൂത് പൊലീസ് " കൂടാതെ യാമി ഗൗതം അഭിഷേക് ബച്ചനോടൊപ്പം (Abhishek Bachchan) ദസ്‌വി എന്ന ചിത്രത്തിലും എത്തുന്നുണ്ട്.  ദസ്‌വി ഒരു പൊളിറ്റിക്കൽ കോമഡി ചിത്രമാണ്. പത്താം ക്ലാസ് തൊറ്റ മുഖ്യമന്ത്രിയായി ആണ് അഭിഷേക് ബച്ചൻ ചിത്രത്തിലെത്തുന്നത്. മാഡ്ഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം (Cinema) നിർമ്മിക്കുന്നത്. ചിത്രത്തിന്റ സംവിധാനം നിർവഹിച്ചിരിക്കുന്നത് തുഷാർ ജലോട്ടയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.