വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവച്ച് നടി സമാന്ത അക്കിനേനി. സാഖി എന്ന പേരിലാണ് താരം ഫാഷന്‍ ലേബല്‍ ആരംഭിച്ചിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം തന്‍റെ പുതിയ സംരംഭത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. വസ്ത്ര ധാരണവും അതുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുമാണ് താരം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാനിയാസ് സിഗ്നേച്ചര്‍; ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ നോക്കാന്‍ സാനിയ!!


മാസങ്ങളായി തന്റെ കുഞ്ഞാണിതെന്നും ഒരുപാട് നാളുകളായുള്ള സ്വപ്നമാണിതെന്നും സമാന്ത പറയുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അഭിനയ ജീവിതം ആരംഭിച്ച ശേഷമാണ് പ്രമുഖരായ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങിയതെന്നും താരം പറയുന്നു. 



പ്രൊഡക്ഷന്‍ നമ്പര്‍ 2‍; നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നു


വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ കയ്യൊപ്പ് പതിഞ്ഞ വസ്ത്രം ധരിക്കാന്‍ ഒരുങ്ങുകയാണെന്നും ഈ വൈകാരിക യാത്രയില്‍ ഇത്രയും മുന്നോട്ട് വരാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തന്ന സ്നേഹമാണെന്നും താരം പറഞ്ഞു. 


കാത്തിരിപ്പിനൊടുവില്‍ സാമന്തയും നാഗചൈതന്യയും വിവാഹിതരായി


നന്നായി വസ്ത്രം ധരിക്കുകയെന്നത് ഏതൊരു പെണ്‍ക്കുട്ടിയുടെയും സ്വപ്നമാണെന്നും എല്ലാവരിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നതെന്നും താരം പറഞ്ഞു. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുള്‍പ്പെ നിരവധി താരങ്ങളാണ് സമാന്തയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്.