സാനിയാസ് സിഗ്നേച്ചര്‍; ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ നോക്കാന്‍ സാനിയ!!

 'സാനിയാസ് സിഗ്നേച്ചര്‍' എന്ന പേരിലാണ് സാനിയ ക്ലോത്തിംഗ് ബ്രാന്‍ഡ്‌ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്റ്റോറായാണ് സാനിയ ക്ലോത്തിംഗ് ബ്രാന്‍ഡ്‌ ആരംഭിച്ചിരിക്കുന്നത്. 

Last Updated : Aug 22, 2020, 06:12 PM IST
  • ഓണ്‍ലൈന്‍ സ്റ്റോറായാണ് സാനിയ ക്ലോത്തിംഗ് ബ്രാന്‍ഡ്‌ ആരംഭിച്ചിരിക്കുന്നത്.
  • തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ ബ്രാന്‍ഡിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
സാനിയാസ് സിഗ്നേച്ചര്‍; ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ നോക്കാന്‍ സാനിയ!!

ഡാന്‍സിംഗ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയും പിന്നീട് മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയയാകുകയും ചെയ്ത താരമാണ് സാനിയ അയ്യപ്പന്‍ (Saniya Iyappan). മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള സാനിയയുടെ പുതിയ സംര൦ഭമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

നിക്കര്‍ വിട്ടൊരു കളിയില്ല!!

അഭിനയത്തിനൊപ്പം ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് സാനിയ. 'സാനിയാസ് സിഗ്നേച്ചര്‍' എന്ന പേരിലാണ് സാനിയ ക്ലോത്തിംഗ് ബ്രാന്‍ഡ്‌ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്റ്റോറായാണ് സാനിയ ക്ലോത്തിംഗ് ബ്രാന്‍ഡ്‌ ആരംഭിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ ബ്രാന്‍ഡിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Hello everyone...I'm honored and happy to introduce a new line of my online clothing brandwelcome each and everyone to be a part of this new beginning. Saniya’s signature is for people who love fashion and are passionate about clothing. We'll be posting our seasonal collection shortly on @saniyassignature , Follow us for exploring our exquisite collection for the season. Currently, we're taking orders through our Instagram page @saniyassignature Thank you : @thamirokey

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ഹാപ്പി ആനിവെഴ്സറി ഇന്ദ്രാ... വൈറലായി പൂര്‍ണിമയുടെ കുറിപ്പ്

ഇന്‍സ്റ്റഗ്രാം പേജിലൂടെ ഓര്‍ഡറുകള്‍ സ്വീകരിക്കുമെന്നും താരം പറയുന്നു. ഫാഷനും ട്രെന്‍ഡിംഗ് വസ്ത്രങ്ങളും ഇഷ്ടപ്പെടുന്നവരെ തന്‍റെ ബ്രാന്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് സാനിയ പറയുന്നത്. പൂര്‍ണിമ ഇന്ദ്രജിത് (Poornima Indrajith) , സരിത ജയസൂര്യ, പേര്‍ളി മാണി (Pearle Maaney) എന്നിവര്‍ക്ക് പിന്നാലെ മലയാള ചലച്ചിത്ര ലോകത്ത് നിന്നും വസ്ത്ര വ്യാപാര രംഗത്ത് ചുവടുവയ്ക്കുന്ന വ്യക്തിയാണ് സാനിയ. 

More Stories

Trending News