തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത രീതികളനുസരിച്ചുള്ള വസ്ത്രാഭരണങ്ങളാണ് രണ്ടുപേരും ധരിച്ചിരുന്നത്. നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. ക്രീം നിറമുള്ള ആ സാരിയില്‍ സാമന്തയെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.
Some more #chaisam happiness!! So beautiful❤️❤️❤️ pic.twitter.com/kCKiw1JQEq
— Nagarjuna Akkineni (@iamnagarjuna) October 6, 2017