Sameera Reddy തെലുങ്ക് സിനിമ ഉപേക്ഷിച്ചതിന് കാരണം?
Sameera Reddy: ബോളിവുഡിൽ ഒരു പിടി വേഷങ്ങൾ ചെയ്തതിന് ശേഷം `വാരണം ആയിരം` എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് സമീറ റെഡ്ഡി.
Sameera Reddy: ബോളിവുഡിൽ ഒരു പിടി വേഷങ്ങൾ ചെയ്തതിന് ശേഷം 'വാരണം ആയിരം' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് സമീറ റെഡ്ഡി.
ഈ ഒറ്റ സിനിമ മതി തെന്നിന്ത്യൻ പ്രേക്ഷകർക്ക് സമീറ റെഡ്ഡിയെന്ന അഭിനേത്രിയെ ഓർമ്മിക്കാൻ. ഗൗതം മേനോൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ സമീറ എത്തിയത് സൂര്യയുടെ നായികയായാണ്. സമീറയുടെ മേഘ്ന എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. കൂടാതെ മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്.
Also Read: Trisha Krishnan Covid| പുതുവർഷത്തിന് തൊട്ട് മുൻപ് കോവിഡ് പോസിറ്റീവ്, വാക്സിൻ രക്ഷിച്ചെന്ന് താരം
2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് സമീറയിപ്പോൾ. അക്ഷയ് വർധയെയാണ് സമീറ വിവാഹം ചെയ്തത്. സിനിമയിൽ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ താരം സജീവമാണ്.
മാത്രമല്ല ബോഡി ഷെയ്മിങ് പോലുള്ളവക്കെതിരെ നിരന്തരം രംഗത്തെത്താറുള്ള നടിയാണ് സമീറ റെഡ്ഡി. പലപ്പോഴും മറ്റ് നടിമാരെപ്പോലെ മുടി കറുപിച്ചും ഓവർ മേപ്പക്ക് ഇട്ടും എത്താത്തതിന്റെ പേരിലാണ് സമീറ പലപ്പോഴും വിമർശനം നേരിട്ടിട്ടുള്ളത്. എന്നാൽ വിമർശകരെ ഒന്നുമല്ലാതാക്കുന്ന മറുപടിയാണ് സമീറ റെഡ്ഡി നൽകിയിട്ടുള്ളതും.
Also Read: ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!
സമീറയ്ക്ക് രണ്ട് മക്കളാണുള്ളത്. മക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. തമിഴിലും ഹിന്ദിയിലും മലയാളത്തിലും പോലെ തെലുങ്കിലും നിറഞ്ഞു നിന്ന നടിയായിരുന്നു സമീറ റെഡ്ഡി. തെലുങ്കിൽ ചെയ്ത എല്ലാ സിനിമകളും ഹിറ്റായിരുന്നിട്ടും തെലുങ്ക് സിനിമാ മേഖലയിൽ നിന്നും സമീറയ്ക്ക് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനുള്ള കാരണം എന്താണെന്നറിയാമോ സമീറയെ കുറിച്ചുള്ള ഗോസിപ്പുകളാണ്.
അക്കാലത്ത് തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ വ്യാപകമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അത് ജൂനിയർ എൻടിആറുമായി സമീറ പ്രണയത്തിലാണെന്ന വാർത്തയായിരുന്നു. വാർത്തകൾ വ്യാപകമായപ്പോൾ ആരാധകരുടെ ചോദ്യങ്ങളും ഏറെ വന്നു.
ഒടുവിൽ ഈ ചോദ്യങ്ങളും വാർത്തകളും വീട്ടുകാരെ കൂടി ബാധിക്കാൻ തുടങ്ങിയപ്പോൾ കരിയറിൽ വലിയ ഉരങ്ങളിലേക്ക് എത്തേണ്ടിയിരുന്ന സമീറ റെഡ്ഡി തെലുങ്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സ്റ്റാറാണ് ജൂനിയർ എൻടിആർ.
Also Read: Astrology: ഇതാണ് ലോകത്തിലെ കോടീശ്വരന്മാരുടെ രാശികൾ! നിങ്ങളുടെ രാശി ഇതിലുണ്ടോ?
ജൂനിയർ എൻടിആറിനൊപ്പം സമീറ റെഡ്ഡിയുടെ പേര് ചേർത്ത് വ്യാപകമായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത് 2006 മുതലുള്ള നാളുകളിലാണ്. സമീറ റെഡ്ഡിയെ പരിചയപ്പെടുന്നതിന് മുൻപ് ജൂനിയർ എൻടിആർ അധികം ആരോടും ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല. അതിനാൽ അദ്ദേഹത്തിന് സുഹൃത്തുക്കളും കുറവായിരുന്നു.
പക്ഷെ അശോക് എന്ന ചിത്രത്തിൽ സമീറ റെഡ്ഡിയോടൊപ്പം അഭിനയിച്ചതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും ഇവരുടെ സൗഹൃദം കണ്ടിട്ട് സുഹൃത്ത് ബന്ധത്തിനും അപ്പുറം ഒരു ബന്ധം ജൂനിയർ എൻടിആറുമായി സമീറയ്ക്ക് ഉണ്ട് എന്ന് വ്യാപകമായി പരക്കുകയുംതുടങ്ങി.
അന്ന് റൂമറുകൾ പ്രചരിച്ചപ്പോൾ പ്രതികരിക്കാതെ സിനിമയിൽ നിന്നും മാറിനിന്ന സമീറ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ജൂനിയർ എൻടിആറുമായിയുള്ള വാർത്തകളിലെ വാസ്തവം വ്യക്തമാക്കിയത്.
Also Read: Viral Video: അജഗജാന്തരത്തിലെ 'ഒള്ളുള്ളേരുവിന്' ചുവടുവെച്ച് സോനയും കൂട്ടരും
ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. ജൂനിയർ എൻടിആർ നല്ലൊരു കോ-സ്റ്റാർ ആണ്. അദ്ദേഹവുമായി എല്ലാവരോടും പെരുമാറുന്ന രീതിയിൽ നിന്ന് തന്നെയാണ് താൻ പെരുമാറിയത്. അദ്ദേഹവും അങ്ങനെയായിരുന്നു ഇതായിരിക്കണം ഇത്രത്തോളം വാർത്തയാകാൻ കാരണമെന്നാണ് സമീറ പറഞ്ഞത്.
മാത്രമല്ല റെഡ്ഡി പെൺകുട്ടിയായ ഞാൻ തെലുങ്ക് സിനിമയിൽ എത്തിയപ്പോൾ ഒന്നും അറിയില്ലായിരുന്നുവെന്നും ജൂനിയർ എൻടിആറുമായി പ്രണയത്തിലാണെന്ന് വ്യാപകമായി വാർത്തകൾ പ്രചരിച്ചത് വീട്ടുകാർക്കും വിഷമം ഉണ്ടാക്കി. ചില സമയങ്ങളിൽ ബന്ധുക്കൾ പോലും ചോദ്യങ്ങളുമായി വന്നിരുന്നു. ഈ വാർത്ത കുടുംബത്തെ വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയപ്പോഴാണ് താൻ തെലുങ്ക് സിനിമയോട് ബൈ പറഞ്ഞതെന്നും സിനിമയോട് മാത്രമല്ല ജൂനിയർ എൻടിആറുമായുള്ള സൗഹൃദത്തിൽ പോലും തനിക്ക് അകലം പാലിക്കേണ്ടി വന്നുവെന്നും സമീറ വ്യക്തമാക്കി.
Also Read: ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!
തന്നെപ്പോലെ ജൂനിയർ എൻടിആറും ഗോസിപ്പുകൾ കേട്ടിരുന്നുവെന്നും അദ്ദേഹവും സിനിമയിൽ നിന്നും വിട്ടുനിന്നാലോ എന്ന് ചിന്തിച്ചിരുന്നുവെന്നും സമീറ പറഞ്ഞു. നിങ്ങൾ എന്നാണ് സമീറയെ വിവാഹം ചെയ്യുന്നതെന്നുള്ള ചോദ്യങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്നും. ചില ആരാധകർ നിർബന്ധ പൂർവം ജൂനിയർ എൻടിആറിനെ വിവാഹം ചെയ്യണം എന്ന് പറയുന്ന അവസ്ഥവരെ ഉണ്ടായിയെന്നും സമീറ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA