ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായിരുന്ന സന ഖാൻ (Sana Khan) വിവാഹിതയായി.  ഗുജറാത്ത് സ്വദേശിയായ മുഫ്തി അനസ് സെയ്ടാണ് വരൻ.  തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹ ചിത്രങ്ങൾ (Wedding Photos) സന പങ്കുവെച്ചിരിക്കുന്നത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു വിവാഹം ചെയ്യുന്നു. ഈ ലോകത്തിൽ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെയെന്നാണ് സന (Sana Khan) കുറിച്ചു.   


 



Also read: 'ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം', ബോളിവുഡ് വിട്ട് ആത്മീയതയുടെ പാതയിലേക്ക് നീങ്ങി സനാ ഖാന്‍


വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗ്ഗം സ്വീകരിച്ചതായും നടി (Sana Khan) വെളിപ്പെടുത്തിയത്.  മാത്രമല്ല ചുവടുമാറ്റത്തിന്‍റെ  ഭാഗമായി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും തന്‍റെ ഗ്ലാമറസ്  ഫോട്ടോകളും നൃത്ത വീഡിയോകളും താരം എടുത്തുമാറ്റിയിരുന്നു.  സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും  നല്‍കി. എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കിയെന്നും ഇനി സൃഷ്ടാവിനെ പിന്തുടര്‍ന്ന് മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും താരം അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. 


 



 


സനയുടെ (Sana Khan)  പിതാവ് കണ്ണൂർ സ്വദേശിയും മാതാവ് മുംബൈ സ്വദേശിയുമാണ്.  സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്.    


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)