'ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം', ബോളിവുഡ് വിട്ട് ആത്മീയതയുടെ പാതയിലേക്ക് നീങ്ങി സനാ ഖാന്‍

ഗ്ലാമര്‍ ലോകത്തോട്  വിടപറഞ്ഞ് പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡ്‌  (Bollywood) നടിയുമായ സനാ ഖാന്‍ (Sana Khan)...

Last Updated : Oct 9, 2020, 04:11 PM IST
  • ഒറ്റ സിനിമയിലൂടെ പ്രസക്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയ ദംഗല്‍ താരം സയ്റ വസീം പെട്ടെന്ന് തന്നെ സിനിമ ലോകത്തോട്‌ വിട പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
  • അതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു താരം സനാ ഖാന്‍ കൂടി വെള്ളിവെളിച്ചത്തോടും ഗ്ലാമര്‍ ലോകത്തോടും വിടപറഞ്ഞ് ത്മീയതയുടെ പാതയിലേക്ക് തിരിഞ്ഞിരിയ്ക്കുന്നത്.
'ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം',  ബോളിവുഡ് വിട്ട്  ആത്മീയതയുടെ പാതയിലേക്ക്  നീങ്ങി  സനാ ഖാന്‍

ഗ്ലാമര്‍ ലോകത്തോട്  വിടപറഞ്ഞ് പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡ്‌  (Bollywood) നടിയുമായ സനാ ഖാന്‍ (Sana Khan)...

ഒറ്റ സിനിമയിലൂടെ പ്രസക്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയ ദംഗല്‍ താരം സയ്റ വസീം പെട്ടെന്ന് തന്നെ സിനിമ ലോകത്തോട്‌ വിട പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു താരം  സനാ ഖാന്‍ കൂടി വെള്ളിവെളിച്ചത്തോടും ഗ്ലാമര്‍ ലോകത്തോടും വിടപറഞ്ഞ്  ത്മീയതയുടെ പാതയിലേക്ക് തിരിഞ്ഞിരിയ്ക്കുന്നത്. 

താന്‍ എന്നന്നേയ്ക്കുമായി  വിനോദ വ്യവസായത്തിന്‍റെ പടിയിറങ്ങുകയാണെന്ന് താരം വ്യാഴാഴ്ച അറിയിച്ചു. താരം തന്‍റെ  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ചുവടുമാറ്റത്തിന്‍റെ  ഭാഗമായി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും തന്‍റെ ഗ്ലാമറസ്  ഫോട്ടോകളും നൃത്ത വീഡിയോകളും താരം എടുത്തുമാറ്റി.  സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും  നല്‍കി. എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കിയെന്നും ഇനി സൃഷ്ടാവിനെ പിന്തുടര്‍ന്ന് മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

''ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ വിനോദ വ്യവസായത്തിന്‍റെ  ഭാഗമായിരുന്നു. അത് എനിക്ക് പ്രശസ്തിയും പണവും ആരാധകരുടെ സ്‌നേഹവും നലകി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില കാര്യങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നത് പണവും പ്രശസ്തിയും നേടാന്‍ മാത്രമാണോ? നിസ്സഹായരാവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കര്‍ത്തവ്യത്തിന്‍റെ ഭാഗമല്ലേ? ഏതു നിമിഷവും ഒരാള്‍ മരണപ്പെടാം. ഭൂമിയില്‍ ഇല്ലാതാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഈ ചോദ്യങ്ങള്‍ കുറേ ദിവസമായി എന്നെ പിന്തുടരുകയായിരുന്നു. പ്രത്യേകിച്ചും മരണശേഷം എന്തു സംഭവിക്കും എന്നത്. ഈ ചോദ്യം ഞാന്‍ എന്‍റെ മതത്തോടും ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞു. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം സൃഷ്ടാവിനെ അറിയുകയും അവന്‍റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുക എന്നതാണ്. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യമെന്ന് തിരിച്ചറിഞ്ഞു", താരം കുറിച്ചു.

അതുകൊണ്ട് ഇന്ന് മുതല്‍ സിനിമയോടും അതിന്റെ ജീവിതരീതികളോടും വിടപറയുകമാണ്. ഇനി സൃഷ്ടാവിനെ അനുസരിച്ച്‌ മനുഷ്യരെ സേവിക്കുമെന്നും അതിന് കരുത്തു നല്‍കാന്‍ ദൈവത്തോട് തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു. 

സിനിമാ, ടെലിവിഷന്‍ മേഖലയിലെ നിരവധി  സഹപ്രവര്‍ത്തകരാണ് താരത്തിന് പിന്തുണ ആശംസിച്ച്‌ രംഗത്ത് വന്നത്. 

നിരവധി ബിഗ്‌ ബജറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച  താരമാണ് സനാ.  ഹല്ലാബോല്‍, ജെയ്‌ഹോ, വജ തും ഹോ, ടോയ്‌ലറ്റ്: എക്  പ്രേംകഥ തുടങ്ങിയവയാണ് സനയുടെ ബോളിവുഡ് ചിത്രങ്ങള്‍. ചിലമ്ബാട്ടം, തമ്ബിക്ക് ഇന്ത ഈര, മി. നൂക്കയ്യ, തലൈവന്‍ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാളം സിനിമ ക്‌ളൈമാക്‌സിലെ നായികയായിരുന്നു ഇവര്‍. 

ബിഗ്‌ബോസ്, ഝലക്ക് ദിഖ്‌ലാജാ 7, ഫീയര്‍ ഫാക്ടര്‍, ഖത്രോം കേ ഖിലാഡി തുടങ്ങിയ ടെലിവിഷന്‍ പരിപാടികളാണ് അവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. 

Also read: ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'

അഞ്ചു ഭാഷകളില്‍ 14 സിനിമകള്‍ ചെയ്തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു സനാ. തെലുങ്കിലും കന്നഡത്തിലും ഒട്ടേറെ സിനിമകളില്‍ സനാ അഭിനയിച്ചിട്ടുണ്ട്. 

Trending News