Double iSmart First look: പാൻ ഇന്ത്യൻ ചിത്രം `ഡബിൾ ഐ സ്മാർടിൽ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Double iSmart First look: `ഐ സ്മാർട് ശങ്കർ` ന്‍റെ തുടര്‍ച്ചയായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു.
Double iSmart First look: ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുകയാണ് ഡബിൾ ഐ സ്മാർട്ട് എന്ന ചിത്രത്തിലൂടെ. "ഐ സ്മാർട് ശങ്കർ" ന്‍റെ തുടര്‍ച്ചയായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു.
'ഡബിൾ ഐ സ്മാർട്ടിന്‍റെ ഷൂട്ടിംഗ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ ആരംഭിച്ചു. ഈ ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഷെഡ്യൂളിൽ തന്നെ താരം ചിത്രീകരണത്തിൽ ജോയിൻ ചെയ്തു. സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫങ്കി ഹെയർഡൊയും താടിയുമുള്ള സഞ്ജയ് ദത്ത് ഈ പോസ്റ്ററിൽ അൾട്രാ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ബിഗ് ബുള്‍ ആയാണ് സഞ്ജയ് ദത്തിനെ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ അൾട്രാ സ്റ്റൈലിഷായി സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കാണാം. കമ്മലും മോതിരവും വലിയ വിലപിടിപ്പുള്ള വാച്ചും മുഖത്തും വിരലുകളിലും ടാറ്റൂ അടിച്ചും തീർത്തും വ്യത്യസ്തമായ ഗംഭീരം ലുക്കിൽ സഞ്ജയ് ദത്ത് എത്തുന്നു. തോക്കുകൾ അദ്ദേഹത്തിന്‍റെ മേൽ ചൂണ്ടി നിൽക്കുമ്പോഴും സിഗരറ്റ് വലിക്കുന്ന മാസ്സ് ലുക്കിലാണ് പോസ്റ്ററിൽ കാണുന്നത്. പവർഫുൾ കഥാപാത്രമാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ ചെയ്യുന്നതെന്ന് വ്യക്തം.
Also Read: Captain Miller: ധനുഷിന്റെ തീപാറും പ്രകടനം; 'ക്യാപ്റ്റൻ മില്ലർ' ടീസർ റിലീസ് ചെയ്തു
ഒരു ഗംഭീര ആക്ഷൻ സീക്വൻസിലൂടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു സ്റ്റൈലിഷ് മേക്കോവറാണ് റാം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. പുരി കണക്ട്സിന്‍റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ഇ ഒ - വിഷ്ണു റെഡ്ഢി.
സഞ്ജയ് ദത്തിനെ ഇതുവരെ കാണാത്ത വ്യത്യസ്ത വേഷത്തിൽ തന്നെയാകും സംവിധായകൻ പുരി ജഗഗന്നാഥ് എത്തിക്കുന്നത്. റാമിനെയും സഞ്ജയ് ദത്തിനെയും ഒന്നിച്ച് കാണുന്നതോടെ ഫാൻസിനും സിനിമാ പ്രേമികൾക്കും ആഘോഷം തന്നെയാകും. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയാനെല്ലി ചിത്രത്തിന്റെന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് ഡയറക്ടറായി കീച എത്തുന്നു. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടൻ പുറത്ത് വിടും.
തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...