Captain Miller: ധനുഷിന്റെ തീപാറും പ്രകടനം; 'ക്യാപ്റ്റൻ മില്ലർ' ടീസർ റിലീസ് ചെയ്തു

Dhanush: ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 08:34 AM IST
  • ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്
  • 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
  • ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ
Captain Miller: ധനുഷിന്റെ തീപാറും പ്രകടനം; 'ക്യാപ്റ്റൻ മില്ലർ' ടീസർ റിലീസ് ചെയ്തു

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്.

ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ.

ALSO READ: Captain Miller Teaser: തീപ്പൊരി തുടക്കത്തിന് 'ക്യാപ്റ്റന്‍ മില്ലര്‍'; ധനുഷിന്റെ ജന്മദിനത്തിന് ടീസര്‍ എത്തും

സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡിഒപി- സിദ്ധാർത്ഥ നൂനി, സ്റ്റണ്ട്- ദിലീപ് സുബ്ബരായൻ, എഡിറ്റർ- നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. സൗണ്ട് മിക്സിങ് രാജാ കൃഷ്ണനാണ്. ധനുഷിന്റെ പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് പുറത്തിറക്കിയ കൊലകൊല്ലി ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഇപ്പോൾ. പിആർഒ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News