ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ്‌ ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്‍സാലിയ്ക്ക് മുംബൈ പോലീസ് നോട്ടീസയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ്‌ ലീല ബന്‍സാലിയ്ക്ക് പുറമേ YRF കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനു ശര്‍മ്മയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് ഷാനുവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജൂണ്‍ 28നാണ് ഇവരെ ആദ്യ൦ ചോദ്യം ചെയ്തത്. 


Viral Video: വിവാദങ്ങള്‍ കേള്‍ക്കാന്‍ നേരമില്ല; വനിതയും പീറ്ററും തിരക്കിലാണ്....


സുഷാന്തിന്‍റെ 'ദില്‍ ബെച്ചരെ' സഹതാരം സഞ്ജന സംഘി, സുഹൃത്തും നടിയുമായ റിയാ ചക്രബര്‍ത്തി, സുഹൃത്തും സംവിധായകനുമായ മുകേഷ് ചബ്ര, സുഷാന്തിന്‍റെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ 30ലധികം പേരാണ് ഇതുവരെ കേസില്‍ ചോദ്യം ചെയ്തത്. ചലച്ചിത്ര താരം കങ്കണ റണാവത് സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവരെയും കേസില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. 


സുഷാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചവരാണ് കങ്കണയും ശേഖറും. 2019ല്‍ സുഷാന്തിന്റെ അഞ്ചു സിനിമകള്‍ മുടങ്ങിയതയും ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണ് സുഷാന്തിന്‍റെ മരണത്തിനു കാരണമെന്നും കങ്കണ പറഞ്ഞിരുന്നു. 


See Pics: സൗന്ദര്യ രഹസ്യം മണ്ണ്; പര്‍പ്പിള്‍ ബിക്കിനിയില്‍ നര്‍ഗീസ്!!


ബൻസാലിയെ ചോദ്യം ചെയ്യുന്ന വാർത്ത ഓൺ‌ലൈനിൽ പ്രചരിച്ചതോടെ ട്വിറ്ററില്‍ സംവിധായകന്റെ പേര് ട്രെൻഡായി മാറി. സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്ന മുൻ‌നിര പ്രമുഖരില്‍ ഒരാളാണെന്ന്  ആരോപിച്ച് സുഷാന്തിന്റെ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ബന്‍സാലി ഇരയായിരുന്നു. 


ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ബന്‍സാലിയ്ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജൂലൈ 3 വെള്ളിയാഴ്ച ബീഹാര്‍ കോടതി ഹര്‍ജി പരിഗണിക്കുന്നത്.