ന്യൂഡൽഹി: നടി നർഗിസ് ഫക്രിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
'Detoxing' (വിഷമുക്തമാക്കുക) പ്രക്രിയയുടെ സവിശേഷതകളെയും ഗുണങ്ങളെയും കുറിച്ചാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. യൗവനം നിലനിര്‍ത്തുന്നതിനായി താന്‍ സ്വീകരിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം 'Detoxing' ആണെന്നാണ് താരം പറയുന്നത്.
ലോക്ക്ഡൌണ്‍: വരുമാനമില്ല, ഉണക്കമീന്‍ വിറ്റ് നടന്‍!!
അടുത്ത സുഹൃത്തിനൊപ്പമുള്ള 'Mud Bathing' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താര൦ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ താരം കാലിഫോര്‍ണിയയില്‍ തന്നെയാണ്.
പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്ന നര്‍ഗീസ് ദേഹമാസകലം മണ്ണ് പുരട്ടിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും വിഷാംശം നീക്കി ജീവിതത്തില്‍ ഉന്മേഷം കൊണ്ടുവരാം എന്നാണ് താരം പറയുന്നത്. 'Mud Bath'നു പുറമേ സൂര്യരശ്മികള്‍ നേരിട്ടേല്‍ക്കുന്നതും ശരീരത്തിനു നല്ലതാണ് എന്നാണു നര്‍ഗീസ് പറയുന്നത്. അത് വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി പ്രതിരോധശേഷി വര്‍ധിപ്പിക്കും.
അമ്മയെ പോലെയായിരുന്നു അങ്കിത, അവള്‍ സുഷാന്തിനൊപ്പം ഉണ്ടായിരുന്നെങ്കില്‍....
ഇംതിയാസ് അലിയുടെ 2011ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പമായിരുന്നു താരത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. മദ്രാസ് കഫെ, മെയിൻ തേരാ ഹീറോ, അസ്ഹാർ, ഹൗസ്ഫുൾ 3, ബാഞ്ചോ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം ശ്രദ്ധേയയാണ്.
2018ൽ '5 വെഡ്ഡിംഗ്സ്' എന്ന അമേരിക്കൻ സിനിമയിൽ അഭിനയിച്ച നര്‍ഗീസ് അവസാനമായി അഭിനയിച്ചത് 2019ലെ ഹൊറർ ത്രില്ലർ ചിത്രമായ അമാവാസിലാണ്. ആക്ഷൻ ത്രില്ലർ ചിത്രം ടോർബാസിയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. നടൻ ഉദയ് ചോപ്രയുമായി പ്രണയത്തിലായിരുന്ന നടി ബ്രേക്കപ്പിന് ശേഷം യുഎസിലേക്ക് പോകുകയായിരുന്നു.