ഓരോ മലയാളിയും ആനന്ദത്തോടെ ആഘോഷിക്കുന്ന  പൊന്നോണത്തിന്റെ ഓളങ്ങളറിഞ്ഞ് "സാരംഗീരവം - 2024" ഉടൻ പുറത്തിറങ്ങും. ഹൃദയ പ്രൊഡക്ഷൻ ഇത്തവണ അണിയിച്ചൊരുക്കുന്ന സംഗീത ആൽബമാണ് "സാരംഗീരവം - 2024". ഗായകരായ സിത്താര കൃഷ്ണകുമാറും എച്ച്.എൽ ഹണിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കവിയായ സുനിൽ ജി.ചെറുകടവാണ് (എസിപി) വരികൾ എഴുതിയിരിക്കുന്നത്. മുതിർന്ന സംഗീതജ്ഞൻ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ബാബു ജോസാണ്. പ്രതീക്ഷയും സ്വപ്നവുമായി ഓരോ മനസ്സിലും പുനർജനിച്ചു കൊണ്ടിരിക്കുന്ന തിരുവോണത്തിന്റെ എല്ലാ അനുഭൂതി തലങ്ങളെയും സ്പർശിച്ചുണർത്തുന്നതാണ് ​ഗാനം.


തെയ്യവും തിറയും കഥകളിയും കളരിപ്പയറ്റും തിരുവാതിരയും മോഹിനിയാട്ടവും ചെണ്ടമേളവും ഓണവില്ലുമൊക്കെച്ചേർന്ന കേരളീയ സംസ്കാരത്തിൻ്റെ എല്ലാത്തരം ബിംബങ്ങളെയും മനോഹരമായ വിഷ്വലുകളാക്കി മാറ്റി  ഈ ഗാനത്തിന് ദൃശ്യഭം​ഗി നൽകുന്നു. കിരൺ ആണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.


ALSO READ: 'വാനരലോകം' കിഷ്ക്കന്ധാകാണ്ഡത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി


ശരത്ത് രാജ്, ഡോ.ബി.രജീന്ദ്രൻ എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുതിർന്ന അഭിനേതാക്കളുടെയും പുതുമുഖതാരങ്ങളുടെയും സം​ഗമമാണ് ഈ ആൽബം. പുതുമുഖങ്ങളായ അമൃത എം.എൽ, രേവതി ഷിബു, അഭിനയ ബാലഗോപൻ, ചന്തു, ഭൂമിക എന്നിവരാണ് ​ഗാനത്തിലെത്തുന്ന പ്രധാന താരങ്ങൾ.


ഗോപിക, ഈശ്വർ എം.വിനയൻ, നൗമിക, ദേവപ്രിയ തുടങ്ങി പതിനൊന്നോളം ബാലതാരങ്ങൾ ​ഗാനത്തിൽ അഭിനയിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയുമായി എം.എസ് നമ്പൂതിരി, രമാവതി എന്നിവരാണെത്തുന്നത്. ഒപ്പം എൽആർ വിനയചന്ദ്രൻ, പുത്തൂരാൻ സുരേഷ് നാടാർ, സ്വപ്ന എസ്, വൈഷ്ണവി, ശൈലജ, ഹരി ഇറയാംകോട്, ശാലിനി, നിജി സിറാജ് തുടങ്ങിയവരും ആൽബത്തിൽ അഭിനയിച്ചിരിക്കുന്നു. മാച്ചൂസ് ഇന്റർനാഷണൽ ആണ് സിനിമാട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. പിആർഒ- എ.എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.