ഭര്‍ത്താവ് സനല്‍ വി ദേവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ചലച്ചിത്ര താരം സരയു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സരയു സനലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സരയുവിൻ്റെ 'ഷക്കീല' തരംഗമാകുന്നു!!!


 ഇരുവരും ഒരുമിച്ചുള്ള ചില ചിത്രങ്ങളും താര൦ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണെന്നു സരയു കുറിപ്പില്‍ പറയുന്നു. 


ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ


സിനിമയിലെ അസോസിയേറ്റ് ഡയറക്ടറാണ് സനല്‍. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവച്ച താരമാണ് സരയു. കപ്പല്‍ മുതലാളി എന്നാ ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് ഉയര്‍ന്നു. സിരീയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സരയു. 


ആ 50 ലക്ഷം എവിടെ? റിയ-സുഷാന്ത്‌ ജോയിന്‍റ് അക്കൗണ്ട് കണ്ടെത്തിയില്ല -ED


സരയു പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:


വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്....
ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എൻ്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ...
കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം....
പിറന്നാൾ ഉമ്മകൾ.....