SaReGaMaPa Lil Champs Grand Finale : ഐശ്വര്യയോ അതോ റിച്ചയോ? അവസാന ആറ് പേരിലേക്ക് ആര്? സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫിനാലെയ്ക്കായി ഒരുങ്ങി
SaReGaMaPa Reality show finalist ആറ് പേരാണ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നത്. ഇതിനോടകം സഞ്ജയ് സുരേഷ്, ഹംദാൻ സാബു, നിയ ചാർളി, അനഘ അജയ്, അവനി എന്നിവരാണ് ഫിനാലെയ്ക്ക് യോഗ്യത നേടിയരിക്കുന്നത്.
കൊച്ചി: ജനപ്രിയ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫിനലെയ്ക്കൊരുങ്ങുന്ന. ആറ് കുട്ടികലാകാരന്മാരാണ് കലാശപ്പോരാട്ടത്തിന് ഗ്രാൻഡ് ഫിനാലെ വേദിയിൽ മാറ്റുരയ്ക്കാനെത്തുന്നത്. മാർച്ച് 26 ശനിയാഴ്ച്ച സീ കേരളത്തിലാണ് സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ കൊട്ടിക്കലാശം.
ആറ് പേരാണ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നത്. ഇതിനോടകം സഞ്ജയ് സുരേഷ്, ഹംദാൻ സാബു, നിയ ചാർളി, അനഘ അജയ്, അവനി എന്നിവരാണ് ഫിനാലെയ്ക്ക് യോഗ്യത നേടിയരിക്കുന്നത്. കലാശപ്പോരട്ടത്തിന് യോഗ്യത നേടന്നുതിനായി പ്രേക്ഷകരുടെ വിധി കാത്തിരിക്കുകയാണ് ഐശ്വര്യയും റിച്ചയും. ഇവരിൽ ഒരാൾ ശനിയാഴ്ചത്തെ ഫിനാലെയ്ക്ക് പ്രവേശനം നേടും.
ബ്ലൈൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി കാലാകാരന്മാരാണ് സരിഗമപാ വേദിയിൽ മത്സരിച്ചത്. തുടക്കത്തിലെ 20 മത്സരാർഥികളിൽ നിന്നും ആറ് കുരുന്നു ഗായക പ്രതിഭകളിൽ എത്തി നിൽക്കുമ്പോൾ തികച്ചും നാടകീയമായ രംഗങ്ങൾക്കാണ് സെമി ഫൈനൽ വേദി സാക്ഷ്യം വഹിച്ചത്.
തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.
ALSO READ : Keerthy Suresh - Saani Kaayidham : സാനി കായിധം ഒടിടിയിൽ എത്തുന്നു? വേറിട്ട കഥാപാത്രവുമായി കീർത്തി സുരേഷ്
നടി മഞ്ജു വാര്യരാണ് ഗ്രാൻഡ് ഫിനാലെ എപ്പിസോഡിൽ മുഖ്യാതിഥിയായെത്തുന്നത്. കാഴ്ചക്കാരെ കോരിത്തരിപ്പിക്കാനായെത്തുന്ന മിന്നും പ്രകടനങ്ങൾ നിറഞ്ഞ ഗ്രാൻഡ് ഫിനാലെ കാഴ്ച്ചകൾ മാർച്ച് 26, ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.