Chembarathi Serial : കല്യാണിയെ അഖിലാണ്ഡേശ്വരി മരുമകളായി സ്വീകരിക്കുമോ? 'ചെമ്പരത്തി' ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സിലേക്ക്

Chembarathi Climax Episode മഹാ എപ്പിസോഡ് മാർച്ച് 25ന് സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേഷണം ചെയ്യും.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 23, 2022, 06:02 PM IST
  • പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി 'ചെമ്പരത്തി' സീരിയൽ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുന്നു.
  • ചെമ്പരത്തിയുടെ ക്ലൈമാക്സ് മഹാ എപ്പിസോഡ് മാർച്ച് 25ന് സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേഷണം ചെയ്യും.
  • സീ കേരളം തങ്ങളുടെ ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് 'ചെമ്പരത്തി'.
Chembarathi Serial : കല്യാണിയെ അഖിലാണ്ഡേശ്വരി മരുമകളായി സ്വീകരിക്കുമോ? 'ചെമ്പരത്തി' ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സിലേക്ക്

കൊച്ചി: തൃച്ചമ്പലം കുടുംബത്തിന്റെ മരുമകളായി അഖിലാണ്ഡേശ്വരി സ്വീകരിക്കുന്നത് വീട്ടുജോലിക്കായിയെത്തിയ കല്യാണിയോ അതോ വൈജന്തിയോ? പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി 'ചെമ്പരത്തി' സീരിയൽ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുന്നു. ചെമ്പരത്തിയുടെ ക്ലൈമാക്സ് മഹാ എപ്പിസോഡ് മാർച്ച് 25ന് സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേഷണം ചെയ്യും.

സീ കേരളം തങ്ങളുടെ ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് 'ചെമ്പരത്തി'. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആയിരത്തിനടുത്ത് എപ്പിസോഡുകൾ കടന്ന് ചെമ്പരത്തി അതിന്റെ അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോൾ ആനന്ദ് രണ്ടാമത് വിവാഹ ചെയ്യുമോ അതോ കല്യാണി മരുമകളായി അഖിലാണ്ഡേശ്വരി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് മഹാസംഗമം എപ്പിസോഡ്. ക്ലൈമാക്സിന് മാറ്റ് കൂട്ടാൻ 'നീയും ഞാനും' സീരിയൽ താരങ്ങളുമെത്തുന്നതാണ് മഹാസംഗമം എപ്പിസോഡിന്റെ മറ്റൊരു പ്രത്യേകത. 

ALSO READ : Gold Movie: ഗോൾഡിൻറെ ടീസറിന് അഞ്ച് മില്യൺ കാഴ്ചക്കാർ ; മലയാളത്തിലെ തന്നെ ആദ്യ ചിത്രം

വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച 'ചെമ്പരത്തി' മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണത്തികവു കൊണ്ടും വ്യത്യസ്തതയാര്‍ന്ന കുടുംബകഥയുമായിട്ടാണ്. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ശാലീനതയുമായി സമ്പന്ന കുടുംബമായ തൃച്ചമ്പലത്ത് വീട്ടുജോലിക്കാരിയായി എത്തുന്ന കല്യാണിയുടെയും തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനും, ബിസിനസ് മേഖലയിലെ പ്രമുഖനായ ആനന്ദിന്റെയും കഥയാണ് ചെമ്പരത്തി പറയുന്നത്. ഇവരുടെ മനോഹരമായ സൗഹൃദത്തിന്റെയും സംഘര്‍ഷഭരിതവുമായ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആവിഷ്‌ക്കാരത്തിലൂടെയാണ് കഥയുടെ ഓരോ ഘട്ടവും പുരോഗമിച്ചിരുന്നത്. 

ചെമ്പരത്തി അതിന്റെ അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോൾ ആനന്ദിന്റെ ഭാര്യയാവാനുള്ള  ഭാഗ്യ പരീക്ഷണത്തിൽ  കല്യാണിയാണോ  വൈജയന്തിയാണോ  വിധി പിന്തുണക്കുന്നതെന്ന ആശയക്കുഴപ്പങ്ങൾക്കുള്ള മറുപടിയാവും ഉദ്വേഗം നിറഞ്ഞ  ക്ലൈമാക്സ് എപ്പിസോഡ് എന്നുറപ്പാണ്.

ALSO READ : Bheemla Nayak OTT Release : 'അയ്യപ്പനും കോശിയും' തെലുഗു റീമേക്ക് 'ഭീംല നായക്ക്' സിനിമ ഒടിടി റിലീസ് തിയതിയിൽ മാറ്റം

നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാൺ ആണ് കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയായി വേഷമിട്ടിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയായും, സ്റ്റെബിന്‍ ജേക്കബ് ആനന്ദായും മിനിസ്‌ക്രീനിലെത്തിയ ചെമ്പരത്തിയ്ക്ക് തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

മികച്ച സിനിമ- സീരിയല്‍ സമ്മാനിച്ച ഹിറ്റ് സംവിധായകന്‍ ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച ചെമ്പരത്തിയുടെ സഹ സംവിധായകന്‍ ഷാജി നൂറനാടാണ്. യവനിക ഗോപാലകൃഷ്ണന്‍, സഞ്ജന കൃഷ്ണന്‍, പ്രബിന്‍, ബ്ലസി കുര്യന്‍, ശ്രീപത്മ എന്നിവരാണ് സീരിയലിലെ മറ്റ് ശ്രദ്ധേയരായ അഭിനേതാക്കള്‍.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News