Keerthy Suresh - Saani Kaayidham : സാനി കായിധം ഒടിടിയിൽ എത്തുന്നു? വേറിട്ട കഥാപാത്രവുമായി കീർത്തി സുരേഷ്

Keerthy Suresh's Saani Kaayidham OTT Release : റോക്കി എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാനി കായിധം.

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 03:11 PM IST
  • ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനാണ് സാധ്യത.
  • ഏപ്രിൽ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.
  • റോക്കി എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാനി കായിധം.
Keerthy Suresh - Saani Kaayidham : സാനി കായിധം ഒടിടിയിൽ എത്തുന്നു? വേറിട്ട കഥാപാത്രവുമായി കീർത്തി സുരേഷ്

Chennai :  കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സാനി കായിധം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനാണ് സാധ്യത. ഏപ്രിൽ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. റോക്കി എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാനി കായിധം.

റിവഞ്ച് - ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് സാനി കായിധം. ചിത്രത്തിൽ കീർത്തി സുരേഷ് വളരെ വേറിട്ട ശക്തമായ കഥാപാത്രമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ കീർത്തി സുരേഷിനോടൊപ്പം സെൽവരാഘവനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ സെൽവരാഘവന്റെ സഹോദരിയായി ആണ് കീർത്തി സുരേഷ് എത്തുന്നത്.

ALSO READ: Archana 31 Not Out OTT Release : അർച്ചന 31 നോട്ട് ഔട്ട് ഒടിടി റിലീസ് തീയതിയിൽ മാറ്റം

ചിത്രത്തിൻറെ പോസ്റ്ററുകളും, ലൊക്കേഷൻ ചിത്രങ്ങളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ചിത്രത്തിൻറെ പ്രമേയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല, ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. 

അതേസമയം കീർത്തി സുരേഷ് ചിത്രം സര്‍ക്കാരു വാരി പാട്ടയും ഉടൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പരശുറാം ആണ്. ചിത്രത്തിലെ ഗാനങ്ങളും, പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News