മലയാള സിനിമ പ്രേമികളും മോഹൻലാൽ (Mohanlal) ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ (Priyadarshan) സംവിധാനം ചെയ്യുന്ന 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham). ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകൾക്കും ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറുമായി (Marakkar Teaser 2) എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

23 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള രണ്ടാമത്തെ ടീസറാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ടീസർ 16 ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. ടീസറിന് ഫേസ്‍ബുക്ക് ടീമും മോഹൻലാലിന്റെ പേജില്‍ കമന്റുമായി എത്തിയിരുന്നു. സിനിമക്കായുള്ള കാത്തിരിപ്പ് വേ​ഗം അവസാനിക്കണമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കുന്ന രം​ഗങ്ങളാണ് രണ്ടാമത്തെ ടീസറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലർ ഒരു വർഷം മുമ്പ് പുറത്തിറക്കിയിരുന്നു. 



 


മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാ​ദങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് ചിത്രം തിയറ്ററിലേക്കെത്തുന്നത്.


Also Read: Marakkar Teaser | പൂരത്തിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടായി മരക്കാറിന്റെ ആദ്യ ടീസർ


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് മരക്കാർ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 


Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും


സാബു സിറിലാണ് (Sabu Cyril) കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു (Thiru) ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രിയദര്‍ശനൊപ്പം (Priyadarshan) അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അയ്യപ്പന്‍ നായര്‍ എംഎസ് ആണ് എഡിറ്റിംഗ്. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് (Rahul Raj) ആണ് പശ്ചാത്തലസംഗീതം. റോണി റാഫേലാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.