ചോര മണക്കുന്ന കഥകളാണ് നാം മിക്കപ്പോഴും കേള്‍ക്കാറുള്ളത്. പകയുടെ ആഴക്കടലില്‍ ഇരുന്ന് മരണക്കുഴിയിലേക്ക് സഹജീവിയെ തള്ളിയിടുന്നവര്‍. സ്വന്തം മുഖം വികൃതമെന്ന് തിരിച്ചറിയാതെ എല്ലാ കുറ്റവും പകയും മറ്റുള്ളവരുടെ മേല്‍ ഇറക്കിവെക്കുന്നവര്‍. കാടന്‍ ജീവിതങ്ങളുടെ കാലം മുതല്‍ മഹായുദ്ധങ്ങള്‍ കടന്ന് ഇന്നുവരെ എത്തുമ്പോഴും ഈ മനസ്ഥിതിക്ക് മാറ്റമില്ല. മനോഭാവം തന്നെ പ്രശ്‌നമെന്ന് പകര്‍ത്തിക്കാട്ടുകയാണ് ബിജു ഇളകൊള്ളൂര്‍ കഥയെഴുതി സംവിധാനം ചെയ്ത ഉറുമ്പ് എന്ന ഹ്രസ്വ ചിത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

താലിബാനും ഉറുമ്പുമൊക്കെ ഇവിടെ പ്രതീകങ്ങള്‍ മാത്രം. കടുത്തപകയും ക്രമം തെറ്റിയജീവിതവും മറ്റുളളവന് മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള ഒരു മാര്‍ഗമാണ്. ജീമോന്‍ എന്ന കഥാപാത്രം ഒറ്റ നോട്ടത്തില്‍ സരസനും മടിയനുമെന്ന് തോന്നാമെങ്കിലും അയാളിലെ അയാളെ തിരിച്ചറിയുമ്പോള്‍ നമ്മള്‍ നമ്മളിലേക്ക് തന്നെ നോക്കിപ്പോകുന്നു. ജീമോന്‍ എല്ലാവരിലും ഉണ്ട്. അത് ഏറിയും കുറഞ്ഞും ആണെന്ന് മാത്രം. 

Read Also: ബാലതാരത്തിൽ നിന്നും നായികയിലേക്ക്! നയൻതാരാ ചക്രവർത്തിക്ക് ഈ ജന്മദിനം ഇരട്ടിമധുരം


അത് അയാൾ ഒടുവിൽ തിരിച്ചറിയുമ്പോൾ ജീവിതം സംഗീതാത്മകമാകുന്നു. പ്രണയാർദ്രമാകുന്നു. വെറുപ്പും മുൻ വിധിയുമല്ല ഒന്നിനും പരിഹാരമെന്ന് സ്ഥാപിക്കുകയാണ് ഈ കുഞ്ഞു ചിത്രം. അവനവനിലെ അഹംഭാവത്തെ വലിച്ചെറിയേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നുണ്ട് ഉറുമ്പ്. ശക്തമായ പ്രമേയം ചിത്രീകരണത്തിലെ ചെറിയ പോരായ്മകളെപ്പോലും മറികടക്കുന്നു.


നാം അനുഭവിക്കുന്നതിനെല്ലാം മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്ന ഒരു കാലത്തിലാണ് ഇന്ന് ലോകമുള്ളത്. അവനവനിസം മറ്റുള്ളവരെ ആക്രമിക്കാനുള്ള ന്യായീകരണമാകുന്നു. ആത്മപരിശോധനയും സ്വയവിമർശനവും സ്വയം തിരത്തലുകളും ചെയ്താൽ ചുറ്റുപാടുകളും മറ്റുള്ളവർക്ക് തന്നോടുള്ള സമീപവും മാറ്റിയെടുക്കാമെന്ന് ''ഉറുമ്പ്'' പറഞ്ഞുതരുന്നു. 

Read Also: Jack N Jill Movie : ദേവി ലുക്കിൽ സ്കൂട്ടി ഓടിച്ച് മഞ്ജു വാര്യർ; ജാക്ക് എൻ ജിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു


ശത്രുവിനെ കണ്ടെത്തി ഇല്ലാതാക്കാനുള്ള  വ്യഗ്രതയോടെ കഴിയുന്നൊരാൾക്ക് തന്നിലെ ശത്രുവിനെ തിരിച്ചറിയാകണമെന്ന പാഠം കഥ പറഞ്ഞു തരുന്നു. മലീമസമായ ചുറ്റുപാടുകളെ സംശുദ്ധമായ മനക്കരുത്തുകൊണ്ട് അതിജീവിക്കാനാകുമെന്നും പ്രതീക്ഷയുടെ വെളിച്ചം എല്ലാ ഇരുട്ടും ഭേദിക്കുമെന്നുമുള്ള വ്യക്തമാക്കലാണ് ചിത്രത്തിന്‍റെ പൊരുൾ. 


ഒരു സാധാരണക്കാരന്റെ ജീവിതമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഒത്തിരി മാനങ്ങളിലേക്ക് കൊണ്ടുപോകുന്ന കോണ്‍സപ്റ്റ്. ഒരു കൂട്ടം മാധ്യമ പ്രവർത്തകരാണ് അണിയറയിൽ . ബിജു ഇളകൊള്ളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിതം നിർമ്മിച്ചിരിക്കുന്നത്. ജോൺ പി കോശി. മാധ്യമ പ്രവർത്തകനുമായ ബിനു പള്ളിമൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം പി വി രഞ്ജിത്താണ്. എഡിറ്റിംഗ് മനീഷ് നിർവഹിച്ചിരിക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.