ചലച്ചിത്ര താരം ആനിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ആനിയുടെ ചിത്രത്തിനൊപ്പമാണ് ഷാജി കൈലാസിന്റെ കുറിപ്പ്. 


ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരുന്നു!!


''സ്വപ്നം കണ്ടത് പോലെയൊരു ഭാര്യയെ കിട്ടാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടാകില്ല. പക്ഷെ എനിക്ക് കിട്ടി. അവള്‍ക്കറിയാ൦ എനിക്ക് സന്തോഷം തരുന്നതും സങ്കടത്തിലാക്കുന്നതും എന്താണെന്ന്. എന്റെ എല്ലാ സങ്കടത്തിലും സന്തോഷത്തിലും എനിക്കൊപ്പം അവളുണ്ട്. എനിക്ക് നിന്നോടുള്ള സ്നേഹവും കരുതലും ഈ ആശംസയിലൂടെ അറിയിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട ആനിയ്ക്ക് ജന്മദിനാശംസകള്‍'' -ഷാജി കൈലാസ് കുറിച്ചു  


Not everyone is blessed with the better half they have dreamt of.. but I did. She knows what makes me happy and what...

Posted by Shaji Kailas on Wednesday, 22 July 2020

'അമ്മയാണെ സത്യം' എന്ന ചിത്രത്തിലൂടെ 1993-ല്‍ സിനിമയില്‍ ചുവടുവച്ച ആനി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.  1996ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്. 'കിരീടമില്ലാത്ത രാജാക്കന്മാര്‍' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.


'കടുവാക്കുന്നേല്‍ കുറുവച്ചന്' കോപ്പിറൈറ്റ്; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വിലക്ക്


ഷാജി കൈലാസുമായുള്ള വിവാഹത്തിനു ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ച ആനി ടെലിവിഷനില്‍ പാചക ഷോ അവതാരകയാണ്. കൂടാതെ, തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് മേധാവി കൂടിയാണ് ആനി. 


ദമ്പതികള്‍ക്ക് മൂന്നു ആണ്‍മക്കളാണ്. മൂത്തയാള്‍ ജഗന്‍ നടത്തുന്ന ഹോട്ടല്‍ ബിസിനസിന്റെയും സമോസ നിര്‍മ്മാണ കേന്ദ്രത്തിന്റെയും മേല്‍നോട്ട൦ വഹിക്കുന്നത് ആണിയാണ്. രണ്ടാമത്തെ മകന്‍ ഷാരോണ്‍ ഇളയ പുത്രന്‍ റുഷിന്‍. റുഷിന്‍ 'താക്കോല്‍' എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.