6 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നു?

മലയാള സിനിമാപ്രേമികള്‍ ആകാംഷയുടെ മുള്‍മുനയിലാണ്... കാരണം മറ്റൊന്നുമല്ല, പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് തന്നെ!! 

Last Updated : Oct 15, 2019, 02:37 PM IST
6 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നു?

മലയാള സിനിമാപ്രേമികള്‍ ആകാംഷയുടെ മുള്‍മുനയിലാണ്... കാരണം മറ്റൊന്നുമല്ല, പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് തന്നെ!! 

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപന൦ നടത്തിയതോടെ ആരാധകർ സിനിമ ഏതാണെന്ന് അറിയാനുള്ള പരക്കംപാച്ചിലായി. കാരണം ഫേസ്ബുക്ക്‌ പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല എന്നതുതന്നെ...  

'ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്നു...’ എന്നു മാത്രമായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. ഒപ്പം ചുരുട്ടു വലിക്കുന്ന കൈയ്യും കുരിശും കാണാം. ചിത്രത്തിന്‍റെ മറ്റുവിവരങ്ങൾ നാളെ രാവിലെ പത്തു മണിക്ക് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

പോസ്റ്റര്‍ വന്നതോടെ ആരാണ് 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പൃഥ്വിരാജും ഈ ചിത്രവും തമ്മിലുള്ള ബന്ധവും അതോടൊപ്പം തന്നെ ചര്‍ച്ചയായി. 

എന്നാല്‍ കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമ്പോളാണ് സംവിധായകൻ ഷാജി കൈലാസും ഇതേ പോസ്റ്റർ തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചത്. അതോടെ പുതിയ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് ആണെന്ന് ആരാധകർ ഉറപ്പിച്ചു!!

മലയാളിക്ക് മാസ്സ് പടം എന്തെന്ന് പഠിപ്പിച്ച ആറാം തമ്പുരാൻ ഷാജി കൈലാസും, കട്ട മാസ്സ് പടം ലൂസിഫർ സംവിധാനം ചെയ്ത് പേക്ഷകരുടെ മനസ്സ് കവർന്ന ഇളമുറ തമ്പുരാൻ പൃഥ്വിരാജും ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് മലയാള സിനിമാപ്രേമികളെ കുറച്ചൊന്നുമല്ല ആകാംഷയിലാക്കിയിരിക്കുന്നത്. 

എന്തായാലും രണ്ട് വലിയ കലാകാരന്മാരുടെ കൂടിച്ചേരലാണോ മലയാളികള്‍ കാണാൻ പോവുന്നത്? അത് ഇപ്രകാരമായിരിക്കും? നിര്‍മ്മാതാവായോ നടനായോ, എപ്രകാരമാണ് ഷാജി കൈലാസുമായി പൃഥ്വി സഹകരിക്കുക? നാളെ 10 മണി വരെ കാത്തിരിക്കുക!!

Trending News